
സ്വന്തം ലേഖകൻ: തെറ്റായ ജീവിത രീതിയും ഭക്ഷണക്രമവും പ്രവാസ ലോകത്ത് നിരവധി പേരെയാണ് പ്രമേഹ രോഗികളാക്കുന്നത്. ജീവിതശൈലിയിൽ ശരിയായ മാറ്റം വരുത്തുകയും ഭക്ഷണ ശീലങ്ങൾ ക്രമപ്പെടുത്തുകയും ചെയ്താൽ പ്രമേഹ സാധ്യതയെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ വിലയിരുത്തൽ. ലക്ഷണങ്ങൾ അവഗണിക്കരുതെന്നും രോഗിയായി ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ജോലിത്തിരക്കുകൾക്കിടയിൽ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കേണ്ടി വരുന്നവരും വ്യായാമത്തിന് സമയം കണ്ടെത്താൻ കഴിയാത്തവരും പ്രവാസ ലോകത്ത് കൂടുതലാണ്. ജീവിതശൈലി തന്നെയാണ് പ്രധാന വില്ലൻ. രോഗം വരാനുള്ള സാധ്യതകൾ വകവെക്കാതെയുള്ള ജീവിതക്രമമാണ് പലരെയും പ്രമേഹത്തിന് അടിമകളാക്കുന്നത്. രോഗ ലക്ഷണങ്ങൾ അവഗണിക്കുന്നതും ദോഷം ചെയ്യും.
മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും പ്രമേഹബാധയുള്ളവര്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം. അപകടകാരിയാണെങ്കിലും അൽപ്പം മനസ് വെച്ചാൽ പ്രമേഹമെന്ന വില്ലനെ നിയന്ത്രിച്ച് നിർത്താമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടൂന്നു. പ്രമേഹ രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യ ത്തിൽ ജീവിതശീലങ്ങളിൽ മാറ്റം വരുത്തുകയാണ് ഏറ്റവും നല്ല വഴിയെന്നും ആരോഗ്യ വിഗഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല