1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2025

സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്ന് പുറത്തേക്ക് പോവുന്ന കുടിയേറ്റത്തെ ജനസംഖ്യാ പരിണാമമായി കരുതണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രവാസം ഒട്ടേറെ പേര്‍ക്ക് നഷ്ടകച്ചവടമായി മാറുന്ന സാഹചര്യത്തില്‍ ഈ രംഗത്തെ കുറിച്ച് ബോധവത്കരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

2024ല്‍ കേരളത്തില്‍ 3.48 ലക്ഷം കുഞ്ഞുങ്ങളാണ്‌ ജനിച്ചത്. 2014ല്‍ ഇത് 5.34 ലക്ഷമായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 6 ലക്ഷത്തിന് മുകളില്‍ കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്താണ് ഈ വലിയ കുറവ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ നിന്ന് പുറത്തേക്ക് പോവുന്ന കുടിയേറ്റത്തെ ജനസംഖ്യാ പരിണാമമായി വേണം കണക്കാക്കാന്‍. എല്ലാത്തരം പ്രവാസത്തെയും കണ്ണടച്ച്‌ പ്രോത്സാഹിപ്പിക്കുന്ന പ്രവണത തിരുത്തേണ്ടതുണ്ടെന്നും കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

വിദ്യാര്‍ഥി കുടിയേറ്റത്തിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്തെ തൊഴില്‍ കമ്പോളത്തെ കുറിച്ച് ശരിയായ ധാരണയില്ലാത്ത കുടിയേറ്റമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലാളികളുടെ അഭാവം അനുഭവപ്പെടുമ്പോള്‍ കേരളത്തില്‍ നിന്ന് പുറത്ത് പോയി മെച്ചപ്പെട്ടതല്ലാത്ത തൊഴില്‍ സാഹചര്യത്തില്‍ നിലനില്‍ക്കേണ്ടി വരുന്നുണ്ട്. പ്രവാസം ഒട്ടേറെ പേര്‍ക്ക് നഷ്ടകച്ചവടമായി തീരുന്ന സാഹചര്യം വരുന്നവരുണ്ട്‌.

വിദേശത്തെ തൊഴില്‍ കമ്പോളത്തെ കുറിച്ച് ശരിയായ ധാരണയില്ലാത്ത കുടിയേറ്റമാണ് ഇതിന് കാരണം. വിദ്യാര്‍ഥികളുടെ കുടിയേറ്റത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ മേഖലയില്‍ വിപുലമായി ബോധവത്കരണ പരിപാടികള്‍ ഏറ്റെടുക്കും. 2024 കണക്കുകള്‍ അനുസരിച്ച് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. 21 ശതമാനം കേരളത്തിലേക്ക് പ്രവാസികളാണ് സംഭാവന ചെയ്യുന്നത്- മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.