1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2025

സ്വന്തം ലേഖകൻ: വിദേശികളുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കുവൈത്ത്. രാജ്യത്ത് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണിത്. വിദേശികള്‍ – സന്ദര്‍ശകര്‍ എന്നിവരുടെ റസിഡന്‍സി ഫീസ്, സര്‍വീസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിശോധിച്ച് വരുകയാണന്ന് ധനകാര്യമന്ത്രിയും നിക്ഷേപ സഹമന്ത്രിയുമായ നൂറ അല്‍ ഫാസം വ്യക്തമാക്കി.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഈ മാസം മുതല്‍ വരുമാനത്തിന്റെ 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വഴി പ്രതി വര്‍ഷം രണ്ടര കോടി ദിനാര്‍ സര്‍ക്കാരിന് വരുമാനം പ്രതീക്ഷിക്കുന്നതെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.

കുവൈത്ത് പൗരന്മാര്‍ക്കോ, പ്രാദേശിക ബിസിനസുകള്‍ക്കോ നിലവില്‍ നികുതി ഏര്‍പ്പെടുത്തില്ല. പകരം, സംസ്ഥാന ബജറ്റ് ശക്തിപ്പെടുത്തുന്നതിനതിന്റെ ഭാഗമായിട്ടാണ് വിദേശികളുടെ ഫീസ് വര്‍ധനവിനുള്ള നീക്കം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുക, നിക്ഷേപം ആകര്‍ഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളാണ് കുവൈത്ത് പിന്തുടരുന്നതെന്ന് അല്‍-ഫാസം ഊന്നിപ്പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.