1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2024

സ്വന്തം ലേഖകൻ: രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി. നിലവിലുള്ള സംരംഭം വിപുലീകരിക്കാനും വായ്പ നൽകും. പ്രവാസിക്കൂട്ടായ്മകൾ, പ്രവാസികൾ രൂപവത്കരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവയ്ക്കും സംരംഭങ്ങൾ തുടങ്ങാം.

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് ‘നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ്’ (എൻ.ഡി.പി.ആർ.ഇ.എം.). ഒരു ലക്ഷം മുതൽ 30 ലക്ഷം രൂപവരെയുള്ള സംരംഭങ്ങൾക്കാണ് വായ്പ ലഭിക്കുക. കൃത്യമായി തിരിച്ചടച്ചാൽ മൂലധനം, പലിശ എന്നിവയിൽ സബ്‌സിഡിയും നോർക്ക ലഭ്യമാക്കും.

പദ്ധതിയിൽ അംഗമാകാൻ www.norkaroots.org/ndprem എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് നോർക്കയും കനറാ ബാങ്കും ചേർന്ന് നടത്തുന്ന വായ്പ നിർണയക്യാമ്പിൽ പങ്കെടുക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 എന്ന നമ്പരിൽ ഇന്ത്യയിൽ നിന്നും 918802012345 എന്ന നമ്പരിൽ വിദേശത്തുനിന്നും മിസ്‌കോൾ ചെയ്താൽ തിരിച്ച് ബന്ധപ്പെടുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.