സ്വന്തം ലേഖകന്‍: എഴുത്തച്ഛന് പുരസ്കാരം പ്രമുഖ സാഹിത്യകാരന് സി രാധാകൃഷ്ണന്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്കാരം. വൈശാഖന്, സുഗതകുമാരി, കെ.എന്‍ പണിക്കര്‍, പ്രഭാവര്‍മ്മ, റാണി ജോര്‍ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാരം നിര്‍ണയിച്ചത്. ശാസ്ത്രജ്ഞനായിരുന്ന രാധാകൃഷ്ണന് നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്.
സാധാരണക്കാരായ മനുഷ്യ ജീവിതങ്ങളെ തന്റെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയും വൈവിധ്യവും വിചിത്രങ്ങളുമായ ജീവിതചിത്രങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന രചനകളാണ് സി.രാധാകൃഷ്ണന് സൃഷ്ടിച്ചുള്ളത്. 1939ല്‍ തീരൂരില്‍ ജനിച്ച അദ്ദേഹം കോഴിക്കോട് ഗുരുവായൂരപ്പന് കോളജിലും വിക്ടോറിയ കോളജിലുമായി പഠനം പൂര്‍ത്തിയാക്കി.
എല്ലാം മായ്കുന്ന കടല്‍, സ്പന്ദമാപിനികളേ നന്ദി, പുഴ മുതല്‍ പുഴ വരെ, കരള്‍ പിളരും കാലം, തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്നീ കൃതികള്‍ പ്രശംസ നേടിക്കൊടുത്തു. അഗ്നി, പുഷ്യരാഗം കനലാട്ടം, ഒറ്റയടിപ്പാതകള്‍ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. അവസാനം എഴുതിയ നോവലായ തീക്കടല്‍ കടഞ്ഞ് തിരുമധുരം മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ജീവിതം പ്രതിപാദിക്കുന്ന ബൃഹദ് നോവലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല