1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2012

മമ്മൂട്ടിയെ നായകനാക്കി വി.എം. വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘ഫേസ്‌ ടു ഫേസ്‌’. നഗരജീവിതത്തിന്റെ ഭീതിദമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലൂടെ ബാലചന്ദ്രന്‍ എന്ന കഥാപാത്രം നടത്തുന്ന യാത്രയും അയാള്‍ക്ക്‌ മുഖാമുഖം കാണേണ്ടി വരുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുമാണ്‌ ഈ ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ വരച്ചുകാട്ടുന്നത്‌.;മനോജിന്റേതാണ്‌ തിരക്കഥ. സിദ്ദിഖ്‌, സായ്‌കുമാര്‍, മാമുക്കോയ, പ്രതാപ്‌ പോത്തന്‍, സുരേഷ്‌ കൃഷ്‌ണ, ടിനി ടോം തുടങ്ങിയവരാണ്‌ ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. …

ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ.നാസറാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്ന;ത്‌. ലോകനാഥന്റേതാണ്‌ ഛായാഗ്രഹണം. സംഗീതസംവിധാനം-അല്‍ഫോന്‍സ്‌. ആഗസ്‌റ്റ് ആദ്യം ഷൂട്ടിംഗ്‌ ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനുകള്‍ എറണാകുളവും ഗോവയുമാണ്‌.; ഇതിനു മുന്‍പ്‌ വി.എം.വിനുവിന്റെ സംവിധാനത്തില്‍ പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ്‌ കണ്ടക്‌ടര്‍ എന്നീ ചിത്രങ്ങളിലാണ്‌ മമ്മൂട്ടി നായകനായത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.