ഫെയ്‌സ്ബുക്കിനെ സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ച വലിയ നാഴിക കല്ലായിരുന്നു. ഒരു ബില്യണ്‍ ആളുകളാണ് അന്ന് ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്തത്. അതായത് ലോകത്തെ മുഴുവന്‍ ജനസംഖ്യയില്‍ ഏഴില്‍ ഒരാള്‍ അന്ന് ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്തു. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2015 ന്റെ തുടക്കം മുതല്‍ ഫെയ്‌സ്ബുക്കിന്റെ ഡെയിലി ആക്ടീവ് യൂസേഴ്‌സ് 968 മില്യണ്‍ ആളുകളായിരുന്നു. 1.4 ബില്യണായിരുന്നു ഒരു മാസക്കാലത്തെ ആളുകളുടെ എണ്ണം. ഇതില്‍ 844 മില്യണ്‍ ആളുകളും മൊബൈലില്‍നിന്ന് ലോഗിന്‍ ചെയ്ത് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരാണ്. ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ച ഈ നിരക്കിലാണെങ്കില്‍ അടുത്ത കാലത്ത് തന്നെ ഫെയ്‌സ്ബുക്കിന് ഒരു ബില്യണ്‍ മൊബൈല്‍ ഉപയോക്താക്കളെ തന്നെ ലഭിക്കും.
We made this video to celebrate all you've done to help our community connect one billion people in a single day. It's an amazing milestone. I hope you enjoy.
Posted by Mark Zuckerberg on Thursday, August 27, 2015
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല