സ്വന്തം ലേഖകന്‍: നിങ്ങള്‍ രാജ്യദ്രോഹിയാണോ? ഫേസ്ബുക്കില്‍ തരംഗമായി ആന്റി നാഷണല്‍ ചലഞ്ച്. മുമ്പ് പ്രചാരം നേടിയ ഐസ് ബക്കറ്റ് ചലഞ്ചിന്റെ മാതൃകയിലാണ് ‘ആന്റി നാഷണല്‍ ചലഞ്ച്’ രൂപപ്പെട്ടത്. തങ്ങളുടെ സുഹൃത്തുക്കളെ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിക്കുകയാണ് പുതിയ മത്സരത്തിന്റെയും രീതി.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പിന്തുടരേണ്ട നിയമങ്ങള്‍ ഇവയാണ്:
1. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെടുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നിങ്ങളുടെ അക്കൗണ്ടില്‍ സ്റ്റാറ്റസ് പോസ്റ്റുചെയ്യണം. ഒപ്പം രാജ്യദ്രോഹികളെന്ന് മുദ്രകുത്തപ്പെട്ട നിങ്ങളുടെ പരിചയത്തിലുള്ള മറ്റ് അഞ്ചു സുഹൃത്തുക്കളെ മത്സരത്തിലേക്ക് നോമിനേറ്റ് ചെയ്യുകയുംവേണം.
2. ഈ അഞ്ചുപേരും ഒരു ദിവസത്തിനുള്ളില്‍ നിങ്ങളുടെ ക്ഷണത്തോട് പ്രതികരിച്ചിരിക്കണം. ഒപ്പം അവരും അഞ്ചുപേരെ വീതം രാജ്യദ്രോഹികളുടെ പട്ടികയിലേക്ക് നോമിനേറ്റ് ചെയ്യണം.
3. സുഹൃത്തുക്കളെ നോമിനേറ്റ് ചെയ്യുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ മത്സരത്തില്‍ നിങ്ങള്‍ തോറ്റതായി കണക്കാക്കും. ഒപ്പം ‘രാജ്യദ്രോഹികള്‍’ നിങ്ങള്‍ക്കരികിലെത്തി സ്വാതന്ത്രത്തിനുവേണ്ടിയുള്ള വിപ്ലവ ഗാനങ്ങള്‍ പാടുകയും നിങ്ങള്‍ക്കുനേരെ റോസാപ്പൂക്കള്‍ എറിയുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല