സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഭാര്യയുമായി ചാറ്റ്, മലപ്പുറത്ത് യുവാവിന്റെ കൈയും കാലും ഭര്‍ത്താവും കൂട്ടുകാരും തല്ലിയൊടിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഒക്ടോബര്‍ 18 നായിരുന്നു സംഭവം. അങ്ങാടിപ്പുറം സ്വദേശിയുടെ യുവതിയുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതായി ആരോപിച്ച് തിരൂര്‍ക്കാട് സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്.
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കല്‍ ആസിഫ് (23), വലമ്പൂര്‍ ആലങ്ങാടന്‍ മുഹമ്മദ് മുഹ്‌സിന്‍ (22), തിരൂര്‍ക്കാട് അമ്പലക്കുത്ത് ഫാജിസ് മുഹമ്മദ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. രാത്രി ഒമ്പതോടെ പ്രതികള്‍ യുവാവിനെ കാറില്‍ കയറ്റി പരിയാപുരം പള്ളിക്ക് സമീപത്തെ വെട്ടുകല്ല് ക്വാറിയില്‍ കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് കാലുകളുടെ മുട്ടിന് താഴെയും ഇടതുകൈയും തല്ലി ചതക്കുകയായിരുന്നു.
അവശനായ യുവാവിനെ പ്രതികളില്‍ ചിലര്‍ ചേര്‍ന്ന് ടെറസില്‍നിന്ന് വീണതാണെന്ന് പറഞ്ഞ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിനോട് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ വിവരം ആരോടും പറഞ്ഞില്ല. ഇയാളുടെ മൊഴിയില്‍ സംശയം തോന്നിയ വീട്ടുകാര്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
യുവാവിന്റെ ഇരുകാലുകളും ഇടതുകൈയും പൊട്ടിയിരുന്നു. തുടര്‍ന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല