സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് മരിച്ചു പോയവരുടെ പ്രൊഫൈലുകള്‍ കൊണ്ട് നിറയുമെന്ന് റിപ്പോര്‍ട്ട്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടേ ഫേസ്ബുക്കില്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ മരിച്ചവരുടെ പ്രൊഫൈലുകളായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
2098 ആകുമ്പോഴേക്ക് ഫേസ്ബുക് ഓണ്‍ലൈന്‍ ലോകത്തിലെ ഏറ്റവും വലിയ ശ്മശാനമാകുമെന്നാണ് യൂനിവേഴ്‌സിറ്റി ഓഫ് മസാചൂസറ്റ്‌സിലെ ഗവേഷകനായ ഹാചെം സഡിക്കി വിലയിരുത്തുന്നത്. മരിച്ചവരുടെ അക്കൗണ്ടുകള്‍ ഒഴിവാക്കാന്‍ ഫേസ്ബുക് തയാറാകാത്തതാണ് ഇതിന് കാരണമായി പറയുന്നത്.
മരിച്ചവരുടെ അക്കൗണ്ടുകള്‍ മെമ്മോറിയലൈസ്ഡ് എന്ന വിഭാഗമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതുകാരണം ഫേസ്ബുക്കില്‍ മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരെ പിന്നിലാക്കും. ഫേസ്ബുക്കിന്റെ വളര്‍ച്ച ഉടന്‍ മന്ദഗതിയിലായികുമെന്ന നിഗമനത്തിലാണിത്.
ലോകത്താകെ 9,70,000 ത്തോളം ഫേസ്ബുക് ഉപയോക്താക്കള്‍ ഈ വര്‍ഷം മരിക്കുമെന്നാണ് ഡിജിറ്റല്‍ ബിയോണ്ട് എന്ന ബ്ലോഗിങ് കമ്പനിയുടെ കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല