സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ വരച്ച വരയില്‍ ഫെയ്‌സ്ബുക്ക്; പുതിയ ഡേറ്റ സംരക്ഷണ നിയമം അനുസരിച്ച് ഡാറ്റാ നയത്തില്‍ മാറ്റം വരുത്തും. മേയ് 25 മുതല്‍ നിലവില്‍ വരുന്ന ഡേറ്റ സംരക്ഷണ നിയമത്തിനനുസരിച്ച് യൂറോപ്പിലെ ഉപയോക്താക്കള്‍ക്കുള്ള ഡേറ്റനയത്തില്‍ മാറ്റം വരുത്താന്‍ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ അഭിപ്രായം തേടും.
തങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കുന്ന പരസ്യങ്ങള്‍ എങ്ങനെയുള്ളതായിരിക്കണം; രാഷ്ട്രീയം, മതപരം, വ്യക്തിപരം തുടങ്ങി തങ്ങളെക്കുറിച്ചുള്ള ഏതൊക്കെതരം വിവരങ്ങള്‍ പ്രൊഫൈലില്‍ കാണിക്കാം; ഫേഷ്യല്‍ റെക്കഗ്‌നീഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കണമോ തുടങ്ങിയ കാര്യങ്ങളില്‍ ഉപയോക്താക്കള്‍ക്കു നിര്‍ദേശം നല്‍കാന്‍ അവസരമുണ്ട്.
ഡേറ്റ സംരക്ഷണനിയമമനുസരിച്ച് 13 മുതല്‍ 15 വയസ്സുവരെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കത്തിലും മാറ്റങ്ങള്‍ വരുത്തും. ഭാവിയില്‍ യൂറോപ്പിനു വെളിയിലുള്ള ഉപയോക്താക്കള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവസരമൊരുക്കുമെന്നു ഫെയ്‌സ്ബുക് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല