ഫെയ്‌സ്ബുക്ക് വ്യാജ ഐഡികള്‍ പിടികൂടന്ന പണികള്‍ തുടങ്ങിയിട്ട് കുറച്ചായി. കഴിഞ്ഞയിടക്ക് ജെമ്മഫറോയിഡ് വൊന്‍ ലാല എന്നൊരു ഫെയ്‌സ്ബുക്ക് പ്രൊഫൈലിന് മേല്‍ ഫെയ്‌സ്ബുക്കിന്റെ പിടിവീണു. ജെമ്മാ റോജര്‍സ് എന്ന 30 കാരി സ്വന്തം പേരില്‍ ഒരല്‍പ്പം മാറ്റം വരുത്തിയാമ് ജെമ്മഫോയിഡ് എന്ന പേര് ഫെയ്‌സ്ബുക്ക് പ്രൊഫൈലിന് നല്‍കിയത്.
എന്നാല്‍, വ്യാജ അക്കൗണ്ടെന്ന് സംശയം തോന്നിയ ഫെയ്‌സ്ബുക്ക് പേര് തെളിയിക്കുന്ന ഐഡി പ്രൂഫ് ചോദിച്ചു. ഐഡി പ്രൂഫുകള്‍ വ്യാജമായി ഉണ്ടാക്കി നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫെയ്‌സ്ബുക്ക് അവരുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.
ഇത്രയുംകാലം കൊണ്ട് ഫെയ്‌സ്ബുക്കില്‍ ഉണ്ടാക്കിയെടുത്ത സുഹൃത്തുക്കളെ നഷ്ടപ്പെടുന്നതിലും നല്ലത് സ്വന്തം പേര് മാറ്റുന്നതാണെന്ന് റോജേഴ്‌സ് തീരുമാനിച്ചു. അതിന്റെ ഭാഗമായി ജെമ്മ റോജഴ്‌സ് എന്ന ശരിയായ പേര് മാറ്റി വ്യാജപേര് സ്വന്തം പേരായി സ്വീകരിച്ചിരിക്കുകയാണ്. ബാങ്ക് കാര്‍ഡിലും, ലൈസന്‍സിലുമെല്ലാം ഇപ്പോള്‍ ജെമ്മ ഉപയോഗിക്കുന്നത് വ്യാജപേരാണ്.
പേര് മാറ്റിയിട്ട് എന്താ കാര്യം, ഫെയ്‌സ്ബുക്ക് ഇത് അംഗീകരിക്കേണ്ടെ. നടന്ന കാര്യങ്ങളൊക്കെ വെച്ച് ഫെയ്‌സ്ബുക്കിന് മെയില്‍ അയച്ചു. നോക്കട്ടെ എന്ന മട്ടിലാണ് ഫെയ്‌സ്ബുക്കില്‍നിന്നുള്ള മറുപടി. സ്വന്തം പേര് പോയതിന് പിന്നാലെ ഇനി ഫെയ്‌സ്ബുക്ക് അക്കൗമ്ടും എന്നേക്കുമായി നഷ്ടപ്പെടുമോ എന്ന പേടിയിലാണ് ജെമ്മാ റോജേഴ്‌സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല