ഫസ്ബുക്കില്‍ അംഗമായിട്ടുള്ളവര്‍ക്ക് എത്ര ഫാന്‍സ് കാണും, 100, 500, ഏറിയാല്‍ 1000വരെ. എന്നാലിതാ നിങ്ങളറിയാതെ ഫേസ്ബുക്കില്‍ ഒരു സുന്ദരന്‍ പോമറേനിയന്‍ നായ രണ്ടു മില്യണ്‍ ആരാധകരെ കണ്ടെത്തിയിരിക്കുന്നു. എന്നും ഫേസ്ബുക്ക് സന്ദര്‍ശിക്കുന്ന മനുഷ്യര്‍ ഒരു ആയുസ് മുഴുവന്‍ പരിശ്രമിച്ചാല്‍ ഇതു നടക്കുമോയെന്ന് സംശയം തോന്നും.
അഞ്ചു വയസുള്ള ബൂ എന്ന ഈ പോമറേനിയന്‍ 2009ലാണ് ഫേസ്ബുക്കില്‍ അംഗമായത്. വീട്ടിലെ ഓമനയായി വളര്‍ന്നുവന്ന അവനെ സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമായിരുന്നെന്ന് ബൂവിന്റെ യജമാനന്‍ പറഞ്ഞു. അങ്ങനെയിരിക്കെയാണ് ഒരു തമാശയ്ക്ക് ബൂവിനായി ഫേസ്ബുക്കില്‍ ഒരു പേജ് തുടങ്ങിയത്. അത്ഭുതപ്പെടുത്തുന്നതായിരുന്നു പ്രതികരണമെന്നും ഇവര്‍ പറഞ്ഞു.
സാധാരണ പോമറേനിയന്‍ നായകളെപ്പോലെ രോമാവൃതമായ ശരീരമല്ല ബൂവിന്റേത്. ഒരപകടത്തില്‍ അവന്റെ രോമങ്ങള്‍ മുറിച്ചു മാറ്റേണ്ടി വന്നു. ഒറ്റനോട്ടത്തില്‍ കടകളില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന പാവക്കുട്ടികളെ പോലെ തോന്നും.
ചുരുങ്ങിയ കാലം കൊണ്ട് കോടിക്കണക്കിന് പേരുടെ ഇഷ്ടമാണ് ഈ സുന്ദരന്‍ നേടിയെടുത്തത്. ബൂവിന്റെ ജീവിതകഥ പ്രതിപാദിക്കുന്ന ‘ബൂ- ദി ലൈഫ് ഒഫ് ദി ക്യൂട്ടസ്റ്റ് ഡോഗ്’ എന്ന പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഉടമസ്ഥരിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല