ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റായ ഫേസ് ബുക്ക് ഹാക്കര്‍മാരുടെ കയ്യില്‍. ഇതു വരെ 600,000 ഫേയ്‌സ് ബുക്ക് അക്കൗണ്ടുകളാണ് ഒരു ദിവസം ഹാക്ക് ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഫേയ്‌സ് ബുക്കില്‍ ഇതു വരെ 800 മില്ല്യണ്‍ അംഗങ്ങളാണുള്ളത്. ഇതു കൂടാതെ ഓരോ ദിവസവും ലഭിക്കുന്ന അപേക്ഷകളുടെ എണ്ണവും നൂറുകോടിയ്ക്കു മുകളിലാണ് മുകളിലാണ്. പ്രധാനപ്പെട്ട ഒരു വസ്തുത ബ്രിട്ടീഷ് ജനസംഖ്യയുടെ പകുതിയും ഫേസ് ബുക്ക് അംഗങ്ങളാണെന്നുള്ളതാണ്.
പുതിയ ഹാക്കേഴ്‌സിന്റെ സമീപനം പ്രകാരം ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടിലെ വിവരങ്ങള്‍ ചോര്‍ത്ത്ി ആ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിരോധിക്കപ്പെട്ടതും വ്യാജവുമായ സാധനങ്ങള്‍ അവരുടെ ഫേസ് ബുക്ക് സുഹ്രത്തുക്കള്‍ക്കയയ്ക്കുകയാണ് ചെയ്യുന്നത്. സോണിയുടെ പ്ലേസ്റ്റേഷനായിരുന്നു ഇതിനു മുമ്പ് ഹാക്കര്‍മാര്‍ ഹ്ാക്ക് ചെയ്ത പ്രധാനപ്പെട്ട സൈറ്റ. ഇതു വഴി അതില്‍ ്അംഗമായിരുന്ന എല്ലാ ആളുകളുടെയും പൂര്‍ണമായ വിവരങ്ങള്‍ അവര്‍ ചോര്‍ത്തിയിരുന്നു.
ഇപ്പോള്‍ വളരെക്കുറച്ച് അംഗങ്ങളുടെ അക്കൗണ്ടുകളേ ഹാക്കര്‍മാര്‍ കൈക്കലാക്കിയിട്ടുള്ളൂവെങ്കിലും ഇതിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് കണക്കാക്കുന്നത്. ബ്രിട്ടനിലെ സീനിയര്‍ ടെക്്‌നോളജി കണ്‍സള്‍ട്ടന്റ് ആയ ഗ്രഹാം ക്ലൂവിന്റെ അഭിപ്രായത്തില്‍ 30ശതമാനം ആളുകളും ഒരേ പാസ് വേഡ് തന്നെയാണ് ഉപയോഗിക്കാറുള്ളത്. അക്കൗണ്ടുകള്‍ ഹാ്ക്ക് ചെയ്യാന്‍ ഹാക്കര്‍മാരെ സഹായിക്കുന്നതും ഇതാണ്. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട വഴി ആ അംഗത്തിന്റെ അക്കൗണ്ടിലെ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും മനസ്സിലാക്കുന്നതിനും അക്കൗണ്ടിലൂടെ തന്റേതായ പോസ്റ്റുകളും ഫോട്ടുകളും മറ്റും നല്‍കുന്നതിനും സഹായിക്കുന്നു.
തങ്ങളുടെ അംഗങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഏറ്റവും സുരക്ഷിതമായിരിക്കണമെന്നാഗ്രഹിക്കുന്ന ഫേസ് ബുക്കധികൃതരും പ്രതിരോധ നടപടികളുമായി രംഗത്തെത്തികഴിഞ്ഞു. പാസ് വേഡ് റിസ്റ്റോറേഷനില്‍ വിശ്വസ്തരായ സുഹൃത്തുകളെ കണ്ടെത്തുക എന്നതാണ് പുതിയതായി ആവിഷ്‌കരിച്ചിരിക്കുന്ന രീതി. ഇതു പ്രകാരം ഫേസ് ബുക്ക് പാസ് വേഡ് റിസ്റ്റോറേഷനില്‍ പതിവു ചോദ്യങ്ങള്‍ക്കു പുറമേ സുഹൃത്തുകളുടെ ഫോട്ടോ നല്‍കി അവ തിരിച്ചറിയുക കൂടി വേണം. ഹാക്കര്‍മാര്‍ക്ക് ഒരാളുടെ അക്കാണ്ടും പാസ് വേഡും സെക്യൂരിറ്റി ചോദ്യവുമെല്ലാം ചോര്‍ത്താമെന്നിരി്‌ക്കെ ഒരാളുടെ പ്രധാനപ്പെട്ട സുഹൃത്തുകളെ അറിയാനുള്ള സാദ്ധ്യത ഇല്ലയെന്നതാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല