ന്യുയോര്‍ക്ക്: ഫേസ് ബുക്ക് ഓഹരി വിപണിയിലെത്തിച്ച് പത്ത് മിനിട്ടിനുളളില്‍ ഒരു ബില്യണ്‍ ഡോളര്‍ വരുമാനം നേടി റെക്കോര്‍ഡ് സ്യഷ്ടിച്ചു. 38 ഡോളര്‍ മുഖവിലയുളള ഫേസ്ബുക്ക് ഓഹരി വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കുളളില്‍ 45 ഡോളറിലേക്ക് ഉയര്‍ന്നു. ഒറ്റദിവസം കൊണ്ട് കമ്പനിയുടെ ആസ്തി 104 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു.
421 മില്യണ്‍ ഷെയറുകളാണ് ഫേസ്ബുക്ക് വിപണിയിലെത്തിച്ചത്. ഇതില്‍ നിന്ന് 18.4 ബില്യണ്‍ ഡോളര്‍ വരുമാനം നേടുമെന്നായിരുന്നു പ്രതീക്ഷ. സുക്കര്‍ബര്‍ഗ്ഗ് തന്റെ പേരിലുളള 30 മില്യണ്‍ ഷെയറുകള്‍ വിറ്റഴിച്ചപ്പോള്‍ ഏകദേശം 1.15 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ലഭിച്ചത്. ഫേസ്ബുക്കിന്റെ ഭൂരിഭാഗം ഓഹരികളും ചീഫ് എക്‌സിക്യൂട്ടീവ് സുക്കര്‍ബര്‍ഗ്ഗിന്റെ കൈകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ 23-ാമനാണ് 28കാരനായ സുക്കര്‍ബര്‍ഗ്ഗ്.
ഇന്നലത്തെ ഓഹരി വ്യാപാരത്തിലൂടെ ആയിരം പേരെങ്കിലും ലക്ഷപ്രഭുക്കളായി കാണുമെന്നാണ് കരുതുന്നത്. ഇവരില്‍ ഫേസ്ബുക്കിന്റെ ലണ്ടനിലെ 100 ജീവനക്കാരും ഉള്‍പ്പെടും. കനത്ത തിരക്ക് കാരണം വ്യാപാരം അരമണിക്കൂര്‍ തടസ്സപ്പെടുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല