വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് ഉള്ളവര്‍ക്കും ലോ എന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുമായി ഫെയ്‌സ്ബുക്ക് ലൈറ്റ് ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കി. ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ എല്ലാവരും തന്നെ ഹൈ എന്‍ഡ് ഫോണാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇതിന്റെ ഐഫോണ്‍ ആപ്പ് കമ്പനി പുറത്തിറക്കുന്നില്ല.
പുതിയ ‘ഫെയ്‌സ്ബുക്ക് ലൈറ്റ്’ ന്റെ ഫയല്‍ സൈസ് ഒരു എംബി മാത്രമായതിനാല്‍ ഏതു മെമ്മറി കുറഞ്ഞ ഫോണിലും അനായാസം ഉപയോഗിക്കാന്‍ സാധിക്കും. പ്രധാന ഫെയ്‌സ്ബുക്കില്‍നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഫെയ്‌സ്ബുക്ക് ലൈറ്റ് എത്തുന്നതെങ്കിലും സൈസ് കുറയ്ക്കുന്നതിനായി ഫെയ്‌സ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ന്യൂസ്ഫീഡ്, ടൈംലൈന്‍, ലൈക്ക്, കമന്റ്, ഷെയര്‍ തുടങ്ങിയ ജനകീയ ഫീച്ചറുകളിലൊന്നും കുറവ് വരുത്തിയിട്ടില്ലെങ്കിലും ഫെയ്‌സ്ബുക്ക് ചിത്രങ്ങളുടെ ക്വാളിറ്റി ലൈറ്റില്‍ കുറവായിരിക്കും. തന്നെയുമല്ല പ്രധാന ആപ്പിന്റെ നിറം നീലയാണെങ്കില്‍ ലൈറ്റിന്റെ നിറം വെള്ളയാണ്. ഇതിന്റെ കാരണമെന്താണെന്ന് ഫെയ്‌സ്ബുക്ക് വിശദീകരിച്ചിട്ടില്ല.
ഏഷ്യയിലാണ് ഫെയ്‌സ്ബുക്ക് ലൈറ്റ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ലൈറ്റ് വരും ആഴ്ചകളില്‍ ലഭ്യമാക്കുമെന്നും ഫെയ്‌സ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഫെയ്‌സ്ബുക്ക് ലൈറ്റ് ഇപ്പോള്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല