സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്ക് അവരുടെ മെസേജിംഗ് ആപ്പായ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ സൗജന്യ വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു. വീഡിയോ കോളിംഗ് രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന സ്‌കൈപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഫെയ്‌സ്ബുക്കിന്റെ ഈ നീക്കം. സ്‌കൈപ്പിന്റെയും ഗൂഗിള്‍ ഹാങ്ഔട്ട്‌സിന്റെയും സ്വീകാര്യത കുറയ്ക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മെസഞ്ചര്‍ വീഡിയോ കോളിംഗ് അവതരിപ്പിച്ചിരിക്കുന്നത്.
ഐഒഎസ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഇന്ത്യയില്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. അമേരിക്കയിലും ബ്രിട്ടണിലുമൊക്കെയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ഇത് ഇന്ത്യയിലേക്കും എത്തും. ആന്‍ഡ്രോയിഡ് ടു ആന്‍ഡ്രോയിഡ് മാത്രമല്ല, ക്രോസ് പ്ലാറ്റ്‌ഫോമുകളിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന ആള്‍ക്ക് ഐഒഎസ് ഉപയോഗിക്കുന്ന ആളെയും തിരിച്ചും വീഡിയോ കോളിംഗ് നടത്താം.
നിലവില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഫീച്ചറിനെ ലോ ബാന്‍ഡ്‌വിഡ്ത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കി കൊണ്ടിരിക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് സ്‌കൈപ്പില്‍ നടത്തിയ അപ്‌ഡേറ്റില്‍ ലോ ബാന്‍ഡ്‌വിഡ്ത്ത് പതിപ്പ് അവതരിപ്പിച്ചിരുന്നു. മെസഞ്ചര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ മെസഞ്ചര്‍ ഇപ്പോള്‍ ഡെസ്‌ക്ടോപ്പില്‍നിന്നും ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല