സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ടാമത്തെ ലോക നേതാവായി മോഡി. ട്വിറ്ററിലെ നേട്ടത്തിന് പിന്നാലെയാണ് ഫേസ്ബുക്കിലും ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് നിലവില്‍ ഫേസ്ബുക്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോക നേതാവ്.
നരേന്ദ്ര മോഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 31 മില്യന്‍ ആരാധകരാണുള്ളത്. മോഡിയുടെ ഓഫീസ് പേജിലെ ഫോളോവേഴ്‌സിന്റെ എണ്ണം 10.1 മില്യനാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഒന്നാം സ്ഥാനത്തുള്ള ബറാക് ഒബാമയ്ക്ക് ഫേസ്ബുക്കിലുള്ള ഫോളോവേഴ്‌സിന്റെ എണ്ണം 46 മില്യനാണ്.
എന്നാല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ ഒബാമയേക്കാള്‍ മുന്നില്‍ മോഡി തന്നെയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 ല്‍ മാത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഡി നടത്തിയത് 200 മില്യന്‍ ആശയവിനിമയമാണ്. ഇത് ഓബാമയുടേതിനേക്കാള്‍ അഞ്ച് ഇരട്ടി അധികമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല