1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2016

സ്വന്തം ലേഖകന്‍: ഭാഷയുടെ മതിലുകള്‍ തകര്‍ക്കാന്‍ ഫേസ്ബുക്ക്, മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍ ടൂള്‍ വരുന്നു. ലോകത്തെ ഏതു ഭാഷയിലെയും പോസ്റ്റുകള്‍ വായിക്കാനും കമന്റ് ചെയ്യാനും അവസരം ഒരുക്കുന്ന പുതിയ സംവിധാനമാണ് മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍. ഇതോടെ എഫ്.ബി അക്കൗണ്ട് ഉള്ള ആര്‍ക്കും സ്വന്തം ഭാഷയില്‍ തങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ അന്യഭാഷാ സുഹൃത്തുക്കളെക്കൂടി വായിപ്പിക്കാം.

പല ഭാഷകളിലൂടെയാണ് ആളുകള്‍ ഫേസ്ബുക്കിലൂടെ ആശയങ്ങളും വിവരങ്ങളും ഷെയര്‍ ചെയ്യുന്നത്. ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 50 ശതമാനവും ഇംഗ്ലീഷ് അല്ലാത്ത ഭാഷയാണ് ഉപയോഗിക്കുന്നത്. മിക്കവര്‍ക്കും മറ്റുള്ളവര്‍ ഉപയോഗിക്കുന്ന ഭാഷ മനസ്സിലാവാറുമില്ല. ഇക്കാരണത്താല്‍ ഭാഷ സൃഷ്ടിക്കുന്ന തടസ്സം നീക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് തങ്ങളുടെ പരിഗണനയില്‍ ഉണ്ടായിരുന്നതായി ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.

നിലവില്‍ 45 ഭാഷകള്‍ ഈ പുതിയ രീതിയിലൂടെ ഫേസ്ബുക്ക് ലഭ്യമാക്കും.
ഒരാള്‍ പോസ്റ്റ് ഇടുന്ന ഭാഷക്കു പുറമെ, ഇത് മറ്റുള്ളവര്‍ക്ക് ലഭ്യമാവേണ്ട ഭാഷകള്‍ അഡീഷനല്‍ ആയി തെരഞ്ഞെടുക്കുകയാണ് ഈ പ്രക്രിയയിലൂടെ. ഉദാഹരണത്തിന്, ഇംഗ്ലീഷില്‍ ആണ് പോസ്റ്റെങ്കില്‍ സൗഹൃദപ്പട്ടികയിലുള്ള സ്പാനിഷ് സുഹൃത്തുക്കള്‍ക്കുവേണ്ടി അതിന്റെ സ്പാനിഷ് വിവര്‍ത്തനം ലഭ്യമാക്കാം.

‘മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍’ ടൂളിന്റെ പരീക്ഷണ പ്രയോഗം ഇതിനകം തുടങ്ങിയിട്ടുണ്ട്. സെറ്റിങ്‌സില്‍ കയറി ലാംഗ്വേജ് എന്ന സെക്ഷനില്‍ പോയാല്‍ ഈ സൗകര്യം ആര്‍ക്കും ഉപയോഗപ്പെടുത്താം. ഇപ്പോള്‍ ഡെസ്‌ക് ടോപ് കമ്പ്യൂട്ടറുകളില്‍ മാത്രമാണ് ഇത് ലഭ്യമാവുക. എന്നാല്‍, ഇത്തരത്തില്‍ എഴുതിയ ബഹുഭാഷാ പോസ്റ്റുകള്‍ എല്ലാവര്‍ക്കും കാണാനാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.