ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡില്‍ ഇനി എന്ത് കാണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഉപയോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ന്യൂസ് ഫീഡിനെ ക്രമീകരിക്കുന്നതിനുള്ള ടൂള്‍ ഫെയ്‌സ്ബുക്ക് ഇന്നലെ അവതരിപ്പിച്ചു. ന്യൂസ് ഫീഡ് പ്രിഫറന്‍സ് എന്ന് പേരിട്ടിരിക്കുന്ന ടൂള്‍ നിലവില്‍ ഐഫോണ്‍ ആപ്പില്‍ മാത്രമെ ലഭ്യമാകുകയുള്ളു. അടുത്ത ആഴ്ച്ചയില്‍ ആന്‍ഡ്രോയിഡിലേക്കും ഇത് അവതരിപ്പിക്കും.
ഫെയ്‌സ്ബുക്ക് മൊബൈല്‍ ആപ്പിന്‍െ താഴെ വലതുവശത്ത് മോര്‍ എന്ന സെറ്റിംഗ്‌സുണ്ടാകും. ഇതില്‍ പോയി ന്യൂസ് ഫീഡ് പ്രിഫറന്‍സസ് ഇഷ്ടത്തിന് അനുസരിച്ച് ക്രമീകരിക്കാം. എപ്പോള്‍ വേണമെങ്കിലും ന്യൂസ് ഫീഡ് പ്രിഫറന്‍സസ് പരിഷ്‌ക്കരിക്കുകയും ചെയ്യാം.
നിങ്ങള്‍ക്ക് ന്യൂസ് ഫീഡ് ആദ്യം കാണണം എന്ന് ഇഷ്ടപ്പെടുന്ന സുഹൃത്തിന്റെ പ്രൊഫൈല്‍, പേജ് തുടങ്ങിയവ ന്യൂസ് ഫീഡ് പ്രിഫറന്‍സില്‍ ചേര്‍ത്ത് നല്‍കുകയാണെങ്കില്‍ നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇല്ലാതിരുന്ന സമയത്ത് ഇവര്‍ പോസ്റ്റ് ചെയ്തത് നിങ്ങളുടെ ന്യൂസ് ഫീഡില്‍ ആദ്യം കാണിക്കും. മുകളില്‍ ഒരു നക്ഷത്ര ചിഹ്നത്തോടെയായിരിക്കും ഈ പോസ്റ്റുകള്‍ കാണാന്‍ കഴിയുന്നത്. ഇവ എന്തു കൊണ്ട് ആദ്യമെത്തി എന്ന് ഉപയോക്താവിനെ ഓര്‍മ്മിപ്പിക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല