സ്വന്തം ലേഖകന്‍: സ്വന്തം അച്ഛനെ കണ്ടുപിടിക്കാനും ഫേസ്ബുക്ക്, അമേരിക്കന്‍ യുവാവിന്റെ പോസ്റ്റ് വൈറല്‍. ന്യൂയോര്‍ക്കുകാരനായ 18 കാരനാണ് തന്റെ ബയോളജിക്കല്‍ പിതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
പോസ്റ്റ് വായിച്ചാല്‍ പിതാവിന് തന്നെ തിരിച്ചറിയാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെ പിതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിച്ചേര്‍ത്ത ഒരു പ്ലക്കാര്‍ഡുമായി നില്ക്കുന്ന ചിത്രമാണ് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
1996 ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്ന ജേസണ്‍ എന്നയാളെയാണ് താന്‍ തിരയുന്നതെന്ന് പ്ലക്കാര്‍ഡില്‍ യുവാവ് കുറിച്ചിരിക്കുന്നു. സെന്‍ട്രല്‍ ന്യൂയോര്‍ക്കില്‍ നടത്തിവരുന്ന കെറോക്കത്തോന് എന്ന വാര്‍ഷിക സംഗീത പരിപാടിക്കിടെയാണ് പിതാവ് തന്റെ അമ്മ ഡയാന കോളന്സിനെ പരിചയപ്പെടുന്നത്.
ആ രാത്രിയുടെ സൃഷ്ടിയാണ് താനെന്നും തനിക്ക് പിതാവിനെ ഒന്നു കണ്ടാല്‍ മാത്രം മതിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ യുവാവ് വ്യക്തമാക്കുന്നു. യുവാവിന്റെ പോസ്റ്റിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല