സ്വന്തം ലേഖകന്‍: മതവിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്, പശ്ചിമ ബംഗാളില്‍ സംഘര്‍ഷം പുകയുന്നു, കേന്ദ്ര സേനയെ തിരിച്ചയച്ച് മമതാ ബാനര്‍ജി. പശ്ചിമബംഗാളില്‍ തുടരുന്ന സംഘര്‍ഷം അമര്‍ച്ച ചെയാന്‍ കേന്ദ്രം ബംഗാളിലേക്ക് അയച്ച കേന്ദ്രസേനയെ മമതാ ബാനര്‍ജി തിരിച്ചയച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്രം ബംഗാളിലേക്ക് അയച്ച 400 ബി.എസ്.എഫ് സൈനികരെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരിച്ചയച്ചത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്രസേനയുടെ ആവിശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സേനയെ മുഖ്യമന്ത്രി തിരിച്ചയത്.
അതിനിടയില്‍ സംഘ!ര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.പതിനേഴുകാരനായ വിദ്യാര്‍ത്ഥി രണ്ടുദിവസം മുമ്പ് ഫേസ്ബുക്കില്‍ മതവിദ്വേഷം വളര്‍ത്തുന്ന പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നാണ് പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷം തുടരുന്ന ബാസിര്‍ഹട്ടില്‍ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. ബദുരിയ, ബാസിര്‍ഹട്ട്, ഹറോവ, സ്വരൂപ്നഗര്‍, ദേഗംഗ എന്നിവിടങ്ങളില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. ബിജെപി പ്രവര്‍ത്തകരാണ് പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കുന്നത് എന്ന് മമതാ ബാനര്‍ജി ആരോപിച്ചിരുന്നു.
സംഘര്‍ഷത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സംസ്ഥാന സര്‍ക്കാരിനോട് ആവിശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ 30 പേര്‍ക്കോളം പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ ഏറെ ഗുരുതരമാണ് എന്നാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. അതിനിടെ ഗവ!ര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മമ്മതാ ബാനര്‍ജി നടത്തിയ പരാമര്‍ശം സംഭവത്തില്‍ നിന്ന ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല