അമിതവണ്ണക്കാരെ അപമാനിക്കുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് ‘ഫീലിങ് ഫാറ്റ്’ എന്ന ഇമോഷന്‍ ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കി. ‘എന്‍ഡേഞ്ചേര്‍ട് ബോഡി’ എന്ന സംഘടനയുടെയും നിരവധി സാമൂഹിക പ്രവര്‍ത്തകരുടെയും ശ്രമഫലമായാണ് ഫെയ്‌സ്ബുക്ക് ഇമോഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
‘ഫീലിങ് ഫാറ്റ്’ എന്നത് ഒരു ‘ഇമോഷന്‍’ ആയി കാണാന്‍ കഴിയില്ലെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ വാദം. തുടര്‍ന്ന് എന്‍ഡേഞ്ചേര്‍ഡ് ബോഡി എന്ന പേരില്‍ സംഘടന രൂപീകരിച്ച പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കിന് എതിരെ നിയമ നടപടിക്കൊരുങ്ങി. അമിത വണ്ണക്കാര്‍ക്ക് ആക്ഷേപമുണ്ടാക്കുന്ന ‘ഇമോഷന്‍’ കമ്പനി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16,000 പേര്‍ ഒപ്പിട്ട നിവേദനവും സംഘടന സമര്‍പ്പിച്ചു.
ഏദന്‍സിലെ ഒഹിയോ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ 24കാരനാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇയാളും അമിത വണ്ണം മൂലം കഷ്ടത അനുഭവിക്കുന്ന വ്യക്തിയാണ്. ഫെയ്‌സ്ബുക്ക് ‘ഫീലിങ് ഫാറ്റ്’ എന്ന ഇമോഷന്‍ പിന്‍വലിക്കുന്നതായി ഇയാളെയും അറിയിചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല