ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൈകടത്തിയും പ്രായപൂര്‍ത്തിയാവരോട് വോട്ടിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിച്ചും ഫെയ്‌സ്ബുക്ക്. നാഷ്ണല്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡേയായ വ്യാഴാഴ്ച്ച ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡിന്റെ മുകള്‍ വശത്തായി വോട്ടിംഗിനായി രജിസ്റ്റര്‍ ചെയ്യു എന്ന് ഓര്‍മ്മിപ്പിക്കുന്ന വാചകമുണ്ടാകും. ബ്രിട്ടണിലെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചാണ് ഫെയ്‌സ്ബുക്കിന്‌റെ പദ്ധതി.
ഫെയ്‌സ്ബുക്കില്‍ ലൈഫ് ഇവന്റ് ക്രിയേറ്റ് ചെയ്യുന്നത് പോലെ വോട്ടര്‍പ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തു എന്ന് സുഹൃത്തുക്കളെ അറിയിക്കുന്നതിനുള്ള സംവിധാനം ഫെയ്‌സ്ബുക്ക് ഒരുക്കിയിട്ടുണ്ട്.
2010ല്‍ യുഎസില്‍ നടന്ന മിഡ്‌ടേം തെരഞ്ഞെടുപ്പില്‍ സമാനമായ രീതിയില്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്കിടയില്‍ പ്രചാരണം നടത്തിയിരുന്നു.
യുകെയില്‍ 35 മില്യണ്‍ ആളുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബ്രിട്ടണില്‍ വോട്ട് ചെയ്ത ആളുകളെക്കാള്‍ കൂടുതല്‍ എണ്ണമാണിത്. ഈ സാഹചര്യത്തിലാണ് പുതിയ ക്യാംപെയ്‌നിംഗ് തന്ത്രവുമായി ഫെയ്‌സ്ബുക്ക് ഇറങ്ങിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല