പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു അമ്മയും മകനും വീണ്ടും കണ്ടുമുപട്ടാന്‍ മുഖാന്തിരമായിരിക്കുകയാണ് ഒരു ഫെയ്‌സ്ബുക്ക് ചിത്രം. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് അമ്മയില്‍നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടിയെയാണ് ഫെയ്‌സ്ബുക്ക് ചിത്രം അമ്മയ്ക്ക് അരികില്‍ തിരികെ എത്തിച്ചിരിക്കുന്നത്.
.
200ത്തിലാണ് ഹോപ് ഹൊളാണ്ടില്‍നിന്ന് ജൊനാഥന്‍ എന്ന മൂന്നു വയസ്സുകാരനെ പിതാവ് തട്ടിക്കൊണ്ടു പോയത്. അന്ന് യുഎസില്‍നിന്ന് ഇയാള്‍ മകനെയും കൂട്ടി മെക്‌സിക്കന്‍ അതിര്‍ത്തി കടന്നു. ഇപ്പോള്‍ ഹോപ്പും മകന്‍ ജൊനാഥനും തിരികെ കാലിഫോര്‍ണിയയിലേക്ക് പറക്കാന്‍ തയാറെടുക്കുകയാണ്. അവര്‍ക്ക് പറഞ്ഞ് തീര്‍ക്കാന്‍ 15 വര്‍ഷത്തെ കഥകളും കൂട്ടിയിണക്കാന്‍ 15 വര്‍ഷത്തെ സ്‌നേഹവുമുണ്ട്.
അമ്മയോ മൂത്ത ചേട്ടനോ കാണും എന്ന പ്രതീക്ഷയോടെയാണ് ജൊനാഥന്‍ ഫെയ്‌സ്ബുക്കില്‍ തന്റെ ബാല്യകാലത്തുള്ള ചിത്രം പോസ്റ്റ് ചെയ്തത്. പ്രതീക്ഷകള്‍ തെറ്റിയില്ല, പല പ്രൊഫൈലുകള്‍ താണ്ടി ആ ചിത്രം അമ്മയ്ക്ക് മുന്നില്‍ തന്നെ എത്തി.
മകനെ വീണ്ടും കാണാമെന്നുള്ള പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നെന്നും, വീണ്ടും കാണാന്‍ സാധിച്ചപ്പോള്‍ അത് വാക്കുകളാല്‍ വിവരിക്കാന്‍ സാധിക്കാത്ത സന്തോഷം തരുന്നുണ്ടെന്നും ഹോപ്പ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല