സ്വന്തം ലേഖകന്‍: കളിക്കളത്തില്‍ ഇന്ത്യന്‍ താരങ്ങളെ തെറി പറഞ്ഞ് ഒതുക്കുമെന്ന മിച്ചല്‍ ജോണ്‍സന്റെ വാക്കുകള്‍ക്കു പിന്നാലെ തന്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം നടത്തിയ മലയാളികള്‍ക്ക് ജോണ്‍സന്റെ മറുപടി നല്‍കി.
‘എല്ലാ കമന്റുകള്‍ക്കും ഉപദേശത്തിനും നന്ദി. പരിഹാസം താന്‍ നന്നായി ആസ്വദിച്ചു’ എന്നാണ് മിച്ചല്‍ ജോണ്‍സണ്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മറുപടി നല്‍കിയത്. ‘സമാധാനിക്കു, ഇതൊരു കളി മാത്രമാണ്’ എന്നും മിച്ചല്‍ ജോണ്‍സണ്‍ ട്വീറ്ററില്‍ കുറിച്ചു.
സെമി ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളെ തെറി വിളിച്ച് ഒതുക്കേണ്ട ചുമതല ഡേവിഡ് വാര്‍ണര്‍ക്കാണെന്നും അദ്ദേഹം അത് ചെയ്തില്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങളെ ചീത്ത വിളിക്കുന്നത് താനായിരിയിക്കുമെന്ന മിച്ചല്‍ ജോണ്‍സന്റെ വാക്കുകളാണ് മലയാളികളെ പ്രകോപിപ്പിച്ചത്.
മിച്ചല്‍ ജോണ്‍സണ്‍ന്റെ വാക്കുകള്‍ വൈറലായതോടെ സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മിച്ചല്‍ ജോണ്‍സന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും അഴിഞ്ഞാടുകയായിരുന്നു. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന കമന്റുകള്‍ മലയാളത്തിലാണെന്ന പ്രത്യേകതയുമുണ്ട്.
ജോണ്‍സണ്‍ മക്കളുടേതെന്ന് പറഞ്ഞു പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയുടേ താഴെ മലയാളത്തിലുള്ള കമന്റ് ജോണ്‍സണ്‍ന്റെ മകള്‍ക്ക് സ്മിത്തിന്റെ ഛായ പോലെ എന്നാണ്. നേരത്തെ മരിയ ഷറപ്പോവയേയും ന്യൂയോര്‍ക്ക് ടൈംസിനേയും പാക്കിസ്ഥാന്‍ ഹോക്കി ടീമിനേയും സോഷ്യല്‍ മീഡിയയില്‍ തെറിയില്‍ കുളിപ്പിച്ച സോഷ്യല്‍ മീഡിയയിലെ മലയാളികളുടെ ഒടുവിലത്തെ ഇരയാണ് മിച്ചല്‍ ജോണ്‍സണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല