1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2011

ഫേസ്ബുക്ക് എത്രത്തോളം ഹിറ്റായി മാറിയ സോഷ്യല്‍ മീഡിയയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. എന്നാല്‍ അതുമൂലം അല്പം പ്രശ്നങ്ങളുമുണ്ട് എന്നാണ് ലഭിക്കുന്ന സൂചന. ഓഫീസുകളിലെ പണിയൊന്നും നടക്കുന്നില്ല എന്നതാണ് പ്രധാനപ്പെട്ട പരാതി. പല ഓഫീസുകളിലേയും പണികള്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണത്രേ! അതിനുള്ള പ്രധാനകാരണമായി പറയുന്നത് ഫേസ്ബുക്കിന്റെ അമിതമായി ഉപയോഗമാണ്.

ലണ്ടനിലെ ഐസ്ലിംഗ്ടോന്‍ കൗണ്‍സില്‍ സ്റ്റാഫുകള്‍ ഒരുദിവസം ഏതാണ്ട് 20,000 ഫേസ്ബുക്ക് പേജുകള്‍ നോക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അടുത്ത നാലുവര്‍ഷത്തേക്ക് 100 മില്യണ്‍‌ പൗണ്ട് ചെലവു ചുരുക്കേണ്ട കൌണ്‍സില്‍ ജീവനക്കാര്‍ കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ നോക്കിയത് 1.9 മില്യണ്‍ ഫേസ്ബുക്ക് പേജുകളാണ്.

ഫേസ്ബുക്ക് കഴിഞ്ഞാല്‍ പിന്നെ നോക്കുന്നത് ചില ഡേറ്റിംങ്ങ് സൈറ്റുകളും ആര്‍ഗോസ് സൈറ്റുമാണ്. ഡേറ്റിങ്ങ് സൈറ്റായ ഷുഗര്‍ ഡാഡി നോക്കിയിരിക്കുന്നത് 6,700 തവണയാണ്. അതേസമയം ആര്‍ഗോസ് വൈബ്സൈറ്റ് നോക്കിയിരിക്കുന്നത് 70,000 തവണയാണ്. പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്കിന്‍ഫോ നോക്കിയിരിക്കുന്നത് 120,000 തവണയാണ്.

എന്നാല്‍ തങ്ങളുടെ കൗണ്‍സില്‍ സ്റ്റാഫുകള്‍ സമയം വളരെ ഉത്പാദനക്ഷമമായിട്ടാണ് ഉപയോഗിക്കുന്നതെന്ന് കൗണ്‍സില്‍ ഡെപ്യൂട്ടി ലീഡര്‍ ക്ലിര്‍ റിച്ചാര്‍ഡ് പറഞ്ഞു.

എന്നാല്‍ ഫേസ്ബുക്കും മറ്റ് വെബ്സൈറ്റുകളും നോക്കിയിരുന്ന് പണിയെടുക്കാത്ത ആളുകളുടെ എണ്ണം കൂടിവരുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമതയില്‍ വരുത്തുന്ന ഗുരുതരമായ പ്രത്യാഘാതമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.