സ്വന്തം ലേഖകൻ: തിങ്കളാഴ്ച രാത്രി ഒമ്പതോടെ സോഷ്യൽ മീഡിയയിലെ ഭീമൻമാർക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് സൈബർ ലോകം. ആറ് മണിക്കൂറുകൾക്ക് ശേഷം മൂന്ന് പേരും തിരികെ വന്നെങ്കിലും ദുരൂഹതകൾ ബാക്കിയാണ്.
ഉപയോക്താക്കളെ സർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ സംവിധാനത്തിെൻറ തകരാറാണെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. എന്നാൽ, ഫേസ്ബുക്കും വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഒന്നിച്ചു പണിമുടക്കിയതിനു പിന്നിൽ ശക്തമായ ദുരൂഹതയുണ്ടെന്നാണ് സൈബർ ലോകം വിലയിരുത്തുന്നത്.
അതിശക്തമായ സൈബർ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ സ്വന്തം സർവറുകൾ ഫേസ്ബുക്ക് തന്നെ വിഛേദിച്ചതാണെന്ന് ഒരുകൂട്ടർ വാദിക്കുന്നു. അതേസമയം, സ്വന്തം സർവറിെൻറ കോൺഫിഗറേഷനിൽ ഫേസ്ബുക്ക് നടത്തിയ പരിഷ്കരണം പാളിപ്പോയതായിരിക്കാമെന്നും ചില വിദഗ്ധർ പറയുന്നു.
ഫേസ്ബുക്ക് സ്വയം നടത്തിയ ചില ഒളിച്ചുകളികളാണ് ഇൗ മുങ്ങലിന് പിന്നിലെന്നും ആരോപണമുണ്ട്. വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അമേരിക്കയിലടക്കം നിരവധി ആരോപണങ്ങളാണ് ഫോസ്ബുക്കും വാട്സാപ്പും നേരിട്ടത്. യു.എസ് ഗവൺമെൻറ് ഫേസ്ബുക്കിനെതിരെ കേസും ഫയൽ ചെയ്തിരുന്നു.
ഫേസ്ബുക് സേവനങ്ങൾ മുങ്ങുന്നതിനും മണിക്കൂറുകൾക്ക് മുമ്പ് മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗൻ സി.ബി.എസ് ചാനലിലെ ’60 മിനിറ്റ്സ് ഓൺ സൺഡേ’ എന്ന പരിപാടിയിൽ ഗുരുതര ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉന്നയിച്ചത്. ഈ ആരോപണങ്ങളിലെ തെളിവുകൾ നീക്കം ചെയ്യാൻ ഫേസ്ബുക്ക് നടത്തിയ അഭ്യാസമാണ് മുങ്ങലിന് പിന്നിലെന്നും ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല