ഇന്റര്‍നെറ്റില്‍ സ്ഥിരമായി സര്‍ഫ് ചെയ്യുന്നവരാണ് നമ്മള്‍. ഓരോ ദിവസവും എന്തൊക്കെ മാല്‍വെയറുകളാണ് നമ്മുടെ കംപ്യൂട്ടറിലും ഫോണിലും കയറി കൂടുന്നത് എന്ന് നമുക്ക് ഒരു ഊഹവുമില്ല. ആന്റി വയറസ് സോഫ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോലും അവയെ കബളിപ്പിക്കുന്ന മാല്‍വെയറുകളാണ് ഇപ്പോള്‍ അധികവും. ഈ സാഹചര്യത്തില്‍ കംപ്യൂട്ടര്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ഫെയ്‌സ്ബുക്ക്.
പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വെയറായ കാസ്പര്‍സ്‌ക്കിയുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പുതിയ പദ്ധതിയൊരുക്കുന്നത്. മാല്‍വെയറുണ്ടെന്ന് കണ്ടെത്തിയാല്‍, അത് സ്‌കാന്‍ ചെയ്യുന്നതിനും റിമൂവ് ചെയ്യുന്നതിനുമുള്ള ഓപ്ഷനും ലഭ്യമാകുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. മാല്‍വെയറുണ്ടെന്ന് കണ്ടെത്തി കഴിഞ്ഞാല്‍ നോട്ടിഫിക്കേഷനിലൂടെ സ്‌കാന്‍ ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കുകയും സ്‌കാന്‍ ചെയ്യുന്നതിനായി കാസ്പര്‍സ്‌ക്കിയുടെ ക്ലീന്‍അപ്പ് ടൂളിന്റെ സേവനം നല്‍കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.
കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ കാസ്പര്‍സ്‌ക്കിയുടെ സഹായത്തോടെ മാല്‍വെയറുള്ള കമ്പ്യൂട്ടറുകളില്‍നിന്നു ലോഗിന്‍ ചെയ്ത 2.6 ലക്ഷം പേരെ കണ്ടെത്തിയതായാണ് ഫെയ്‌സ്ബുക്കിന്റെ അവകാശവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല