ഫെയ്‌സ്‌ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ഫെയ്‌സ്‌ബുക്ക് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇനി ‘മാരീഡ്’. അതെ സുക്കര്‍ബെര്‍ഗ് വിവാഹിതനായിരിക്കുന്നു. 27 വയസ്സുകാരിയായ പ്രിസില്ല ചാന്‍ ആണ് സുക്കര്‍ബെര്‍ഗിന്റെ ജീവിത സഖി.
മെയ് 19ന് കാലിഫോര്‍ണിയയിലെ സുക്കര്‍ബെര്‍ഗിന്റെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹം പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്‌ബുക്കിന്റെ ഷെയറുകള്‍ വാങ്ങാന്‍ പൊതുജനങ്ങള്‍ക്ക് അവസരം തുറന്നു കൊടുത്തതിന്റെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഫെയ്‌സ്‌ബുക്ക് സ്ഥാപകന്റെ വിവാഹം എന്നൊരു പ്രത്യേകത കൂടിയുണ്ട്.
മെയ് 19ന് സുക്കര്‍ബെര്‍ഗ് തന്റെ ഫെയ്‌സ്‌ബുക്ക് അക്കൗണ്ടില്‍ സ്റ്റേറ്റസ് മെസ്സേജായി ഇങ്ങനെ കുറിച്ചിട്ടു; “മാരീഡ് റ്റു പ്രിസില്ല ചാന്‍”. നൂറില്‍ താഴെ മാത്രം ആളുകള്‍ പങ്കെടുത്ത വളരെ ചെറിയ ചടങ്ങ് ആയിരുന്നു ഫെയ്‌സ്‌ബുക്ക് തലവന്റെ വിവാഹം.
വിവാഹ ഫോട്ടോ ഫെയ്‌സ്‌ബുക്ക്‌ല്‍ അപ്ലോഡ് ചെയ്‌ത് അര മണിക്കൂര്‍ കഴിയുമ്പോഴേക്കും 131,000 ആളുകളാണ് ഫോട്ടോ ലൈക്ക് ചെയ്‌തിരിക്കുന്നത്. ഹവാര്‍ഡില്‍ മൊട്ടിട്ട സുക്കര്‍ബെര്‍ഗ് – പ്രിസില്ല പ്രണയത്തിന് വിവാഹത്തിലെത്തുമ്പോള്‍ വയസ്സ് ഒന്‍പത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല