സ്വന്തം ലേഖകന്‍: നഗ്‌ന ചിത്രങ്ങള്‍ അയച്ചു തന്നാല്‍ റിവഞ്ച് പോണ്‍ വഴി മുന്‍ കാമുകരോ ജീവിത പങ്കാളികളോ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാമെന്ന് ഫേസ്ബുക്ക്. റിവഞ്ച് പോണ്‍ തടയാനുള്ള ഫേസ്ബുക്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം. ഫേസ്ബുക്ക് ഉപയോക്താക്കള്‍ പങ്കാളികള്‍ക്ക് മുന്പ് നഗ്‌നചിത്രങ്ങളോ, അടുത്തിടപഴകുന്ന ദൃശ്യങ്ങളോ അയച്ചിട്ടോ പകര്‍ത്തിയിട്ടോ നല്‍കിയിട്ടുണ്ടെങ്കില്‍, ബന്ധം തകര്‍ന്നതിനു ശേഷമോ മറ്റെന്തെങ്കിലും വഴിയോ ഈ ചിത്രങ്ങള്‍ ഫേസ്ബുക്കിലെത്തുന്നത് തടയാനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.
നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്കിന് നല്‍കിയാല്‍ ഈ ചിത്രങ്ങളുപയോഗിച്ച് ഫേസ്ബുക്ക് ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റുകള്‍ സൃഷ്ടിക്കും. ഈ ഫിംഗര്‍പ്രിന്റുകള്‍ മെസഞ്ചറിലൂടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ഉപകരിക്കുമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. ഇത്തരം ഫിംഗര്‍പ്രിന്റുകള്‍ നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്നവരെ തിരിച്ചറിയാനും പിടികൂടാനും സഹായിക്കും.
ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിനു മുന്പ് ഓണ്‍ലൈനില്‍ ഇ സേഫ്റ്റി കമ്മിഷണറുടെ വെബ്‌സൈറ്റിലുള്ള ഒരു ഫോം പൂരിപ്പിച്ചു നല്‍കണം. ഇതിനുശേഷം ഇ സേഫ്റ്റി കമ്മിഷണറാണ് ഈ ചിത്രം ഫേസ്ബുക്കിനു കൈമാറുന്നത്. ഫേസ്ബുക്കിന്റെ കൈയിലെത്തിയ ചിത്രം പിന്നീട് ഡിജിറ്റല്‍ ഇമേജായി മാറുകയാണ് ചെയ്യുന്നത്. അയച്ചുനല്‍കിയ ചിത്രങ്ങള്‍ വളരെ കുറച്ചുകാലത്തേക്കു മാത്രമേ സൂക്ഷിച്ചുവയ്ക്കുകയുള്ളുവെന്നും ഇത് പിന്നീട് ഡിലീറ്റ് ചെയ്യുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല