ക്രിസ്തീയ ഭക്തരായ ആളുകള്‍ക്കായി ബ്രസീലില്‍നിന്നൊരു ഫെയ്‌സ്ബുക്ക് ബഥല്‍. ഫെയ്‌സ്‌ഗ്ലോറിയ എന്ന് പേരിട്ടിരിക്കുന്ന നവമാധ്യമ വെബ്‌സൈറ്റില്‍ ക്രിസ്തീയ വിരുദ്ധമായ പോസ്റ്റുകള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നാണ് ഇതിന്റെ നടത്തിപ്പുകാര്‍ നല്‍കുന്ന ഉറപ്പ്. ക്രിസ്തീയ സുവിശേഷകന്മാര്‍ ചേര്‍ന്നാണ് ബ്രസീലില്‍നിന്ന് ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.
തുടക്കമിട്ട് ഒരു മാസത്തിനകം ഒരു ലക്ഷത്തിലേറെ ഉപയോക്താക്കളെ ലഭിച്ചതായി ഫെയ്‌സ്‌ഗ്ലോറിയ അവകാശപ്പെടുന്നു.
ഫെയ്‌സ്ബുക്കില്‍ വളരെയധികം കലാപങ്ങളും ലൈംഗിക ചുവയുള്ള പോസ്റ്റുകളുമുണ്ട്. അതുകൊണ്ടാണ് ദൈവത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കുവെയ്ക്കാനുള്ള മറ്റൊരു ഇടത്തെക്കുറിച്ച് ചിന്തിച്ചതെന്ന് ഫെയ്‌സ്‌ഗ്ലോറിയയുടെ വെബ്ഡിസൈനറായ അതില്ലാ ബറോസ് എഎഫ്പിയോട് പറഞ്ഞു. ഫെയ്‌സ്ബുക്കിലെ ലൈക്ക് ബട്ടണ് പകരം ഫെയ്‌സ്‌ഗ്ലോറിയയില്‍ ആമേന്‍ ബട്ടണാണ്.
ലൗകീകത, വയലന്‍സ്, ലൈംഗീകത, സ്വവര്‍ഗാനുരാഗം തുടങ്ങിയവയ്ക്ക് ഫെയ്‌സ്‌ഗ്ലോറിയയില്‍ നിരോധനമുണ്ട്. 600ല്‍ ഏറെ വാക്കുകള്‍ ഫെയ്‌സ്‌ഗ്ലോറിയയില്‍ ബാന്‍ ചെയ്തിട്ടുണ്ട്.
ക്വോറ വെബ്‌സൈറ്റില്‍ ചെയ്യുന്നത് പോലുള്ള കൃത്യമായ കണ്ടന്റ് മോണിറ്ററിംഗ് ഫെയ്‌സ്‌ഗ്ലോറിയയിലുണ്ടാകും. ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള രാജ്യമായ ബ്രസീലില്‍ ഇവാന്‍ഞ്ചലിക്കല്‍ ക്രിസ്ത്യന്‍സിന്റെ എണ്ണം 2010 മുതല്‍ വര്‍ദ്ധിച്ചു വരികയാണ്. 2040 ആകുമ്പോഴേക്കും രാജ്യത്ത് നിര്‍ണായകമായ ശക്തിയാകാന്‍ സാധിക്കുന്ന തരത്തിലാണ് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍സിന്റെ വളര്‍ച്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല