1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2012

സ്ത്രീകളെക്കുറിച്ച് എല്ലാവര്‍ക്കും ചില തെറ്റായ ധാരണകളുണ്ട്. അവര്‍ അബലകളാണെന്നും കാര്യങ്ങളെ വ്യക്തമായി മനസിലാക്കാത്തവര്‍ ആണെന്നുമെല്ലാമാണ് പുരുഷന്മാര്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയൊന്നുമല്ല കാര്യങ്ങളെന്നാണ് ഓരോ ദിവസവും ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. ഇതാ അത് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്നു. സംഗതി ഇതാണ്. തങ്ങളുടെ ശരീരഭാരം കുറയുന്നത് സ്ത്രീകള്‍ കൃത്യമായി മനസിലാക്കുന്നുണ്ട്. നാല്‍പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളപ്പോള്‍ സ്ത്രീകളുടെ ശരീരഭാരം പന്ത്രണ്ട് മുതല്‍ പതിനഞ്ച് പൗണ്ടുവരെ കൂടുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്.

എന്നാല്‍ ഇതെല്ലാം സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ട് എന്നതാണ് സത്യം. അതായത് തങ്ങള്‍ക്ക് ശരീരഭാരം കൂടുന്നതും കുറയുന്നതുമെല്ലാം സ്ത്രീകള്‍ കൃത്യമായി അറിയുന്നുണ്ട്. എന്നാല്‍ ശരീരഭാരം കൂടുന്നതിനെക്കാള്‍ കുറയുകയാണ് ചെയ്യുന്നതെന്നും സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ട്. പ്രത്യേകിച്ചും കൊഴുപ്പിന്റെ കാര്യമാണ് പറയുന്നത്. നാല്‍പതുകള്‍ക്ക് മുകളില്‍ പ്രായമാകുമ്പോള്‍ കൊഴുപ്പ് കുറയുന്നത് പലരും തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഇത് തങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന വിവരവും സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ട്.

പാല്, തൈര്, പച്ചയിലക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. അരിയാഹാരം, ബീന്‍സ്, പഴങ്ങള്‍ എന്നിവ കഴിക്കുക. ബ്രെഡ് കഴിക്കുക, നിങ്ങളുടെ ഉള്ളംകൈയ്യുടെ അത്രമാത്രം അളവില്‍ ഇറച്ചികള്‍ കഴിക്കുക, ഉരുളക്കിഴങ്ങും മറ്റും കഴിക്കുക, പയറുവര്‍ഗ്ഗങ്ങള്‍, വിത്തുകള്‍ എന്നിവ ആഹാരമാക്കുക- ഇതൊക്കെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍തന്നെ കാര്യങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്ന ഇടത്ത് നിര്‍ത്താന്‍ സാധിക്കും. നിങ്ങളുടെ ശരീരത്തിന്റെ പോഷണങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കുക എന്നതുതന്നെയാണ് വലിയ കാര്യം. അതിന് സാധിക്കണം.

മറ്റൊരു പ്രധാന കാര്യം നിങ്ങളുടെ ശരീരഭാരത്തില്‍നിന്നും അഞ്ചുവര്‍ഷത്തിനിടയില്‍ നല്ല ശതമാനം ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ കാര്യമായ പ്രശ്നമുണ്ട് എന്നുതന്നെയാണ് അര്‍ത്ഥം. നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യം തന്നെയാണ്. അതിനുവേണ്ടി എന്തെല്ലാം ചെയ്യണോ അതെല്ലാം ചെയ്യണം. നല്ല ഭക്ഷണം, ആരോഗ്യമുള്ള ജീവിതം, വ്യായാമം തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യണം. നല്ല ശരീരം നിലനിര്‍ത്താന്‍ ഇതൊക്കെയാണ് ചെയ്യേണ്ടത്. പോഷണം നിലനിര്‍ത്തണം എന്നതുതന്നെയാണ് പ്രാഥമികമായ കാര്യം. എന്നാല്‍ അതിനുവേണ്ടി ചെയ്യേണ്ടതെല്ലാം വലിയ കാര്യങ്ങളാണ്. ശരീരത്തെ ശാന്തമാക്കി നിര്‍ത്താന്‍ പരിശ്രമിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.