1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2012

ഒരേ ടൈപ്പ് വേഷങ്ങള്‍ ഇനി തിരഞ്ഞെടുക്കില്ലെന്ന് ഫഹദ് ഫാസില്‍. ഇപ്പോള്‍ അഭിനയിച്ചുവരുന്ന കഥാപാത്രങ്ങളെല്ലാം ചീത്തക്കുട്ടി ടൈപ്പിലുള്ളതാണ്. തുര്‍ന്നും ഇതേ തരത്തിലുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കില്ല- ഫഹദ് വ്യക്തമാക്കി.തനിക്ക് സൂപ്പര്‍താരമാകേണ്ടെന്നും ഫഹദ് പറഞ്ഞു. സിനിമ സംവിധായകരുടെയും രചയിതാക്കളുടെയും പേരിലാണ് അറിയപ്പെടേണ്ടത്. അല്ലാതെ താരങ്ങളുടെ പേരിലല്ലെന്നും ഫഹദ് വ്യക്തമാക്കി.

‘ സൂപ്പര്‍താരങ്ങളോട് ബഹുമാനമാണുള്ളത്. മലയാള സിനിമയെ കഴിഞ്ഞ 30 വര്‍ഷമായി നയിച്ചത് അവരായിരുന്നു. ‘ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് ഫഹദ് പറഞ്ഞു. മെഴുകുപോലെ ഉരുക്കി രൂപം നല്‍കാന്‍ പറ്റുന്ന അഭിനേതാവാണ് ഫഹദെന്ന് ഡയമണ്ട് നെക്ലസിന്റെ സംവിധായകന്‍ ലാല്‍ജോസ് പറഞ്ഞു. ഫഹദിനെ കഥാപാത്രത്തിനനുസരിച്ച് വളച്ചെടുക്കാം. അഭിനയത്തെപ്പറ്റി മുന്‍ധാരണയുമായി വരുന്ന നടന്മാരെ വളയ്ക്കാന്‍ പറ്റില്ല. ഒടിഞ്ഞുപോകും- ലാല്‍ജോസ് വ്യക്തമാക്കി.
തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം ചിത്രത്തിലെ നായികമാരായ അനുശ്രീ നായര്‍, ഗൗതിമി എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.