മലയാളിയുടെ പതിവ് നായകസങ്കല്‍പ്പങ്ങള്‍ തിരുത്തിക്കുറിച്ച് ഫഹദ് ഫാസിലും ചുവടുമാറ്റത്തിനൊരുങ്ങുന്നു. വെള്ളിത്തിരയിലെ വശപ്പിശക് റോളുകള്‍ക്ക് താത്കാലികമായെങ്കിലും അവധി നല്‍കി ഒരു സെക്‌സ്റ്റണാവാനുള്ള ഒരുക്കത്തിലാണ് ഈ ആലപ്പുഴക്കാരന്‍.
സെക്സ്റ്റണെന്ന് കേള്‍ക്കുമ്പോള്‍ വീണ്ടും നെറ്റിചുളിയ്‌ക്കേണ്ട, പള്ളിയിലെ കപ്യാരെ ആംഗലേയത്തില്‍ വിളിയ്ക്കുന്നതാണ് സെക്സ്റ്റണ്‍. അതേ പുതിയ ചിത്രത്തില്‍ ഒരു കപ്യാരായാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്.
പുത്തന്‍ തലമുറയിലെ താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി വൈവിധ്യവും ഉള്‍ക്കരുത്തുമുള്ള വേഷങ്ങളാണ് ഫഹദിനെ തേടിയെത്തിയത്. മെട്രോ യുവത്വം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളില്‍ പലതും അവിഹിത ബന്ധങ്ങളുടെ നിഴലില്‍ നില്‍ക്കുന്നതായിട്ടും ധൈര്യപൂര്‍വം ഫഹദ് അത് ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫഹദ് ഇത്തരം കഥാപാത്രങ്ങള്‍ മാത്രമാണ് അഭിനയിക്കുന്നതെന്ന വിമര്‍ശനവും ഈ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു മാറ്റം വേണമെന്ന നടനും തോന്നിയത്.
ലിനി ജോസ് ഒരുക്കുന്ന ഫ്രൈഡേയില്‍ സാധാരണക്കാരനായ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. ഇതായിരുന്നു ചുവടുമാറ്റത്തിലേക്കുള്ള ആദ്യ കാല്‍വയ്പ്പ്. സ്വന്തം നാടായാ ആലപ്പുഴയുടെ പശ്ചാത്തലത്തിലുള്ള ചിത്രം റംസാനോടനുബന്ധിച്ച് തിയറ്ററുകളിലെത്തും.
ഇതിന് പിന്നാലെ സിറ്റി ഓഫ് ഗോഡിന്റെ സംവിധായകനായ ലിജോ പല്ലിശ്ശേരി അണിയിച്ചൊരുക്കുന്ന ‘ആമേന്‍’ എന്ന ചിത്രത്തിലാണ് ഫഹദ് കപ്യാരുടെ വേഷത്തിലെത്തുക. ഒരു ഗ്രാമത്തിലെ പള്ളിയുടേയും അതിനു ചുറ്റുമുള്ള ഗ്രാമീണരുടേയും കഥ പറയുന്ന ചിത്രമാണ് ‘ആമേന്‍’. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. നായികമാരിലൊരാള്‍ വിദേശിയായിരിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല