പതിനെട്ടോളം യു കെ മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട് തയ്യാറാക്കിയ എന്‍ ആര്‍ ഐ മലയാളി സംരംഭമായ ദി ഫെയിത്ത് (വിശ്വാസം ) ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബം ഹിറ്റിലേക്ക് .ഇക്കഴിഞ്ഞ വെള്ളിയാഴ്ച സീറോ മലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപത ചാപ്ളിന്‍ ഫാദര്‍ സോജി ഓലിക്കല്‍ പ്രശസ്ത പത്ര പ്രവര്‍ത്തകനും യു കെ മലയാളിയുമായ ശാന്തിമോന്‍ ജേക്കബിനു നല്‍കി പ്രകാശനം ചെയ്ത സി ഡിയ്ക്ക് ഇതിനകം യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.നിലവില്‍ തയ്യാറാക്കിയ കോപ്പികള്‍ മുഴുവനും വിറ്റഴിഞ്ഞതിനാല്‍ കൂടുതല്‍ കൊപ്പികള്‍ പ്രിന്റ് ചെയ്തു കിട്ടുന്ന മുറയ്ക്ക് മാത്രമേ ഇനിയുള്ള ആവശ്യക്കാര്‍ക്ക് നല്‍കുവാന്‍ കഴിയുകയുള്ളൂ.ബുധനാഴ്ചയോടെ കൂടുതല്‍ കോപ്പികള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഈ ആല്‍ബത്തിലെ തിരഞ്ഞെടുത്ത പാട്ടുകളുടെ ഭാഗങ്ങള്‍ ചുവടെ കൊടുക്കുന്നു (വിന്‍ഡോസ് മീഡിയ പ്ലെയര്‍,റിയല്‍ പ്ലെയര്‍,റിയല്‍ ടൈം പ്ലെയര്‍ എന്നിവയുള്ള കമ്പ്യൂട്ടറില്‍ ഈ ഗാനം ശ്രവിക്കാം .ഗൂഗിള്‍ ക്രോം,മോസില്ല ഫയര്‍ ഫോക്സ്,സഫാരി എന്നീ ബ്രൌസറുകള്‍ ഉപയോഗിക്കുന്നവര്‍ ഈ ഗാനങ്ങള്‍ പ്ലേ ആകുന്നിലെങ്കില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ബ്രൌസറില്‍ തുറക്കുക )
1.vishvasanethram
2.Sarvashakthan
3.Kanmunpil
4.Kandunjan
യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെ എന്‍ ആര്‍ ഐ മലയാളി ഒരുക്കുന്ന സംരഭമാണ് പതിനഞ്ചു ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ അടങ്ങിയ ഈ ആല്‍ബം.ലോക നിലവാരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സി ഡി തയാറാക്കിയിരിക്കുന്നത്.യു കെയിലെ ഗായകരുടെ ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്തത് യു കെ സ്റ്റുഡിയോകളില്‍ ആണ്.നാലു പേജുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കവര്‍ സി ഡിയ്ക്ക് സംരക്ഷണം നല്‍കുന്നു.ലിത്തോ പ്രിന്റിംഗ് ഉപയോഗിച്ച് സി ഡി പ്രിന്റ് ചെയ്തിരിക്കുന്നതനിനാല്‍ ലേബല്‍ ഇളകിപ്പോകുമെന്ന ആശങ്കയും വേണ്ട.യു കെ മലയാളികള്‍ക്കിടയില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുന്നത്.
യു കെ മലയാളികളായ റോയ് കാഞ്ഞിരത്താനം,ശാന്തിമോന്‍ ജേക്കബ്,കനെഷ്യസ് അത്തിപ്പോഴി,ജോഷി പുലിക്കൂട്ടില്‍,സ്റ്റീഫന്‍ കല്ലടയില്‍ ,ജോയ് ആഗസ്തി എന്നിവരാണ് ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.
സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജെര്‍സന്‍ ആന്റണിക്കൊപ്പം യു കെ മലയാളികളായ ബിജു കൊച്ചുതെള്ളിയില്‍,സോണി ജോണ്‍,ടിങ്കു എന്നിവരാണ്.കേരളത്തിലെ പ്രശസ്തര്‍ക്കൊപ്പം യു കെ മലയാളികളായ റെക്സ് ജോസ്,സെബാസ്റ്റ്യന്‍ മുതുപാറക്കുന്നെല്‍ ,സിബി ജോസഫ്,ടിങ്കു,ആരുഷി ജെയ്മോന്‍,ദീപ സന്തോഷ്,നിഷ ടിങ്കു എന്നിവരും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
സി ഡിയുടെ കോപ്പി ആവശ്യമുള്ളവര്‍ താഴെപ്പറയുന്ന ഇമെയില്‍ വിലാസത്തിലോ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക
nrimalayalee@gmail.com
07825642000,07794564772,07903879669,07727634932,07828739276
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല