ബിനു ജോസ്
യു കെ മലയാളികള്‍ക്കിടയിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് എന്‍ ആര്‍ ഐ മലയാളി തയ്യാറാക്കുന്ന ജനപ്രിയ പ്രോജക്ടായ സംഗീത വീഡിയോ ആല്‍ബത്തിന് ദി ഫെയിത്ത് (വിശ്വാസം ) എന്ന് നാമകരണം ചെയ്തു.പുതു വര്‍ഷത്തില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഈ ആല്‍ബത്തിന്‍റെ പിന്നണിയില്‍ ഇരുപത്തഞ്ചോളം യു കെ മലയാളികളാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇവരില്‍ യു കെയിലെ പ്രശസ്ത ഗായകരും പുതുമുഖങ്ങളുമുണ്ട്.
യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെ എന്‍ ആര്‍ ഐ മലയാളി ഒരുക്കുന്ന സംരഭമാണ് ഈ ആല്‍ബം.പ്രശസ്ത ഗായകരായ അഫ്സല്‍ ,ബിജു നാരായണന്‍,കെസ്റ്റര്‍,അനൂപ് തുടങ്ങിയവര്‍ക്കൊപ്പം ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരമാണ് യു കെ മലയാളികള്‍ക്കിടയിലെ ഗായകര്‍ക്ക് ലഭിച്ചിരിക്കുന്നത്.
ജെര്‍സന്‍ ആന്‍റണി
മലയാള ക്രിസ്തീയ ഭക്തിഗാന രംഗത്തെ അവിഭാജ്യ ഘടകമായ ജെര്‍സന്‍ ആന്‍റണിക്കൊപ്പം യുകെയിലെ പ്രമുഖരായ ബിജു കൊച്ചുതെള്ളിയിലും സോണി ജോണിയും ടിങ്കുവും ചേര്‍ന്നാണ് ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് യു കെ മലയാളികള്‍കള്‍ക്കിടയില്‍ അറിയപ്പെടുന്ന സംഗീത പ്രതിഭകളാണ് ബിജുവും സോണിയും.കീബോര്‍ഡ് വിദഗ്ദരായ ഇരുവരും രണ്ടാം ശനിയാഴ്ചകളിലെ ബര്‍മിംഗ്ഹാം കണ്‍വന്‍ഷന്‍ അടക്കം വിവിധ ധ്യാന ശുശ്രൂഷകളിലെ സജീവ സാന്നിധ്യമാണ്.
ടിങ്കു.ടിപ്ട്ടന്‍
യു കെ മലയാളികല്‍ക്കിടയിലെ ബഹുമുഖ പ്രതിഭ.ഈ ആല്‍ബത്തിലെ ഏക ഇംഗ്ലീഷ് ഗാനം രചിച്ചിരിക്കുന്നതും സംഗീതം ചെയ്തതും ആലപിച്ചതും ടിങ്കുവാണ്.
ആല്‍ബത്തിന്‍റെ പ്രൊമോഷണല്‍ വീഡിയോ കാണാന്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല