അണിയറയില്‍ യു കെ മലയാളികളെ ഉള്‍പ്പെടുത്തി NRI മലയാളി നിര്‍മിച്ച ദി ഫെയിത്ത് സംഗീത ആല്‍ബത്തിലെ
കണ്മുന്‍പില്‍ ഈശോയെ കണ്ടങ്ങിരുന്നപ്പോള്‍ . …എന്ന ഗാനം യുട്യൂബിലും ഹിറ്റ്.പത്തു ദിവസം കൊണ്ട് പതിനായിരത്തിനു മുകളില്‍ ആളുകളാണ് ഈ ഗാനം യു ട്യൂബില്‍ കണ്ടു കഴിഞ്ഞിരിക്കുന്നത്.ഇതോടെ ഫെയിത്ത് സമീപ കാലത്ത് യു കെ യില്‍ ഇറങ്ങിയ മലയാള വീഡിയോകളില്‍ മുന്‍നിരയില്‍ എത്തിയിരിക്കുകയാണ്.മുകളില്‍ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ തികച്ചും ആത്മീയ അന്തരീക്ഷത്തില്‍ തയ്യാറാക്കിയ ഗാനം കാണാം.
ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് മനസിനെ കൂട്ടിക്കൊണ്ടു പോകുന്ന വികാരതീവ്രമായ വരികളും പ്രാര്‍ഥനാ നിര്‍ഭരമായ ഈണവും ഈ ഗാനത്തെ ഏറെ മനോഹരമാക്കുന്നു.റോയ് കാഞ്ഞിരത്താനത്തിന്റെ വരികള്‍ക്ക് …..ബിജു കൊച്ചുതെള്ളിയില്‍ സംഗീതം പകര്‍ന്നിരിക്കുന്നു.റെക്സ് ജോസിനും സുപ്രഭാ നായര്‍ക്കുമോപ്പം ആറു വയസുകാരി ബേബി അന്ന തോമസും 10 മാസം പ്രായമുള്ള മാസ്റ്റര്‍ പോള്‍ റോയിയും അഭിനയിച്ചിരിക്കുന്നു.യു കെയിലെ പ്രശസ്ത ക്യാമറമാന്‍ ആയ തോംസണ്‍ തങ്കച്ചന്‍ സ്ക്രിപ്റ്റ്,എഡിറ്റിംഗ് ,ക്യാമറ ,സംവിധാനം എന്നിവ നിര്‍വഹിച്ച ഈ ഗാന ചിതീകരണത്തിന്റെ ആശയം സൌത്തെണ്ടില്‍ നിന്നുള്ള കലാകാരന്‍ കനെഷ്യസ് അത്തിപ്പൊഴിയുടെതാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല