സ്വന്തം ലേഖകൻ: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ പുറപ്പടേണ്ടിയിരുന്ന എയർഅറേബ്യ വിമാനത്തിനു നേരെയാണ് ഭീഷണിയുണ്ടായത്.
ഇതേതുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളം വൈകി. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. യാത്രക്കാര്‍ കയറുന്ന സമയത്ത് വിമാനത്തിനകത്ത് നിന്നും ഭീഷണി അടങ്ങിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല. പരിശോധന പൂര്‍ത്തിയായതിന് ശേഷം യാത്രക്കാരുമായി വിമാനം പുറപ്പെടുവെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല