സ്വന്തം ലേഖകന്‍: 911 ലേക്ക് തുടര്‍ച്ചയായി വ്യാജ കോളുകള്‍, യുഎസില്‍ ഇന്ത്യന്‍ യുവാവ് പിടിയില്‍. യു.എസിലെ അടിയന്തിര സഹായ ഹോട്‌ലൈനായ 911 ലേക്ക് വ്യാജ കോളുകള്‍ ചെയ്ത ഇന്ത്യന്‍ യുവാവ് മീറ്റ്കുമാര്‍ ഹിതേഷ്ഭായി ദേശായി എന്നയാളാണ് അറസ്റ്റിലായത്. എമര്‍ജന്‍സി നമ്പരിലേക്ക് വ്യാജ സന്ദേശം നല്‍കി ഇയാള്‍ നൂറുകണക്കിന് കോളുകള്‍ വിളിച്ചതായാണ് കേസ്.
സൈബര്‍ കുറ്റകൃത്യം ചുമത്തിയാണ് പതിനെട്ടുകാരനായ ദേശായിയെ യു.എസ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മാരികോപ ജയിലിലേക്ക് അയച്ചു. ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ദേശായി കുടുങ്ങിയത്.
ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്ന ലിങ്ക് പിന്തുടര്‍ന്ന് ചെന്ന പോലീസ് മീറ്റ് ദേശായി എന്ന വെബ്‌സൈറ്റ് കണ്ടെത്തി. ഈ വെബ്‌സൈറ്റ് കേന്ദ്രീകരിച്ചാണ് വ്യാജ കോളുകള്‍ പോയിരുന്നത്. തമാശയ്ക്ക് വേണ്ടിയലാണ് വ്യാജ കോളുകള്‍ ചെയ്തതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല