സ്വന്തം ലേഖകന്‍: വ്യാജ സര്‍ട്ടിഫിക്കറ്റ്, ബിഹാറില്‍ 3000 അധ്യാപകരുടെ കൂട്ടരാജി. നിയമനടപടി നേരിടേണ്ടി വരുമെന്ന് പേടിച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയ 3,000 അധ്യാപകര്‍ കൂട്ടത്തോടെ രാജിവെച്ചത്. കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകനാണ് പട്‌ന ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
വ്യാജസര്‍ട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടിയ അധ്യാപകര്‍ രാജിവെക്കണമെന്ന് ഈ മാസമാദ്യം കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാജി െവക്കാനോ നിയമ നടപടി നേരിടാനോ ആയിരുന്നു കോടതി നിര്‍ദേശം.
ഇത് ലംഘിച്ച് ജോലിയില്‍ തുടരുന്ന അധ്യാപകര്‍ക്ക് കൂടുതല്‍ മാനുഷിക പരിഗണന നല്‍കേണ്ടതില്ലെന്ന് വാദത്തിനിടെ കോടതി വ്യക്തമാക്കി. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ശമ്പളം തിരിച്ചുപിടിക്കാനും കോടതി നിര്‍ദേശിച്ചു.
40,000 അധ്യാപകര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചതായാണ് ആരോപണം. രഞ്ജിത്പണ്ഡിറ്റ് എന്നയാള്‍ നല്‍കിയ പരാതിയിലായിരുന്നു കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
ഇതേത്തുടര്‍ന്നാണ് 2006 മുതല്‍ ഇതു വരെയുള്ള അധ്യാപകരുടെ നിയമനം സംബന്ധിച്ച അന്വേഷണത്തിന് കോടതി നിര്‍ദേശം നല്‍കിയത്. മൂന്ന് ലക്ഷത്തോളംകരാര്‍ അധ്യാപകരെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താതെ നിയമിച്ചിരുന്നതായി നേരത്തെ ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല