നാല് മില്യണ്‍ മൂല്യമുളള ഒരു പൗണ്ടിന്റെ വ്യാജ നാണയങ്ങള്‍ പോലീസ് പിടിച്ചെടുത്തു. യുകെയില്‍ നടക്കുന്ന ഏറ്റവും വലിയ വ്യാജനാണയ വേട്ടയാണ് ഇത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. എന്‍ഫീല്‍ഡ്, എസ്ക്സ്, ഹാര്ട്ട്ഫോര്ഡ്ഷെയര് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ നിന്നാണ് പോലീസ് വ്യാജനാണയങ്ങള്‍ പിടിച്ചെടുത്തത്. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണന്നും വ്യാജ നാണയങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു മാഫിയ തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടന്നും ഡിക്ടറ്റീവ് ഇന്‍സ്പെക്ടര്‍ ബ്രൂസ് സൗത്ത് പറഞ്ഞു.നോര്‍ത്ത് ലണ്ടന്‍ പോലീസ് സ്റ്റേഷനിലാണ് പ്രതികളെ താമസിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല