സ്വന്തം ലേഖകന്‍: ഫഹദ് ഫാസില്‍ ചിത്രത്തിലേക്ക് ആളെ തേടുന്നതായി വ്യാജ പരസ്യം, ഫാസിലിന്റെ പരാതിയില്‍ അപരനെ കുടുക്കാന്‍ പോലീസ്. ഫേസ്ബുക്കില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് ഫഹദിന്റെ പിതാവ് സംവിധായകന് ഫാസില്‍ ഇതു സംബന്ധിച്ച പരാതി നല്‍കിയത്.
തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് കുറച്ചുകാലമായി സജീവമാണെന്നും താനാണെന്ന് തെറ്റിദ്ധരിച്ച് എത്തുന്നവരെ ഈ അക്കൗണ്ട് വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഫഹദ് പരാതിയില്‍ പറയുന്നു. നടന് ഫഹദ് ഫാസിലിനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ളവരെ തേടുന്നു എന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച പരസ്യം.
ഇതിനുപയോഗിച്ച സിം കാര്‍ഡിന്റെ മേല്‍വിലാസം പോലീസിന്റെ ലഭിച്ചതയാണ് സൂചന. എന്നാല്‍ ഇത് ദുരുഅയോഗം ചെയ്തതാണോയെന്നും സംശയമുണ്ട്. ഫഹദിന്റെ സഹോദരങ്ങളായി അഭിനയിക്കുന്നതിനു 13, 21 പ്രായക്കാരായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ആവശ്യമുണ്ടെന്നാണു പരസ്യത്തിലുള്ളത്. അഭിനയത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും ഫഹദുമായി രൂപസാദൃശ്യം മതിയെന്നുമാണു അവകാശവാദം.
പരസ്യത്തിനൊപ്പം ഫഹദിന്റെ കുട്ടിക്കാലത്തെ ചിത്രവും നല്‍കിയിട്ടുണ്ട്.
പരസ്യം തട്ടിപ്പാണെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചു ഫഹദിന് അറിവില്ലെന്നും കാട്ടി പിതാവും സംവിധായകനുമായ ഫാസില്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല