സ്വന്തം ലേഖകൻ: വ്യാജ സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. ങ്ങനെ പണം നഷ്ടപ്പെട്ടവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് ആവർത്തിച്ചുള്ള ജാഗ്രതാ നിർദേശം. ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നവർ ബന്ധപ്പെട്ട എയർലൈനിന്റെയോ അംഗീകൃത ട്രാവൽ ഏജൻസികളുടെയോ വെബ്സൈറ്റ് തന്നെ ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റീഫണ്ടാക്കുകയാണു തട്ടിപ്പിൻ്റെ രീതി. ഇക്കാര്യം ചെക്ക് ഇൻ കൗണ്ടർ ഉദ്യോഗ്സഥർ പറയുമ്പോഴാവും യാത്രക്കാരൻ അറിയുക. പ്രാദേശിക ഓഫിസോ മറ്റോ ഇല്ലാത്ത വെബ്സൈറ്റുകൾക്കെതിരെ ഒന്നും ചെയ്യാനും കഴിയില്ല. ഓൺലൈൻ വഴി ടിക്കറ്റെടുത്ത പലർക്കും ഇങ്ങനെ വിമാനത്താവളത്തിൽനിന്നു മടങ്ങേണ്ടി വന്നിട്ടുണ്ട്. ഇവർ പിന്നീട് എയർലൈനുകളുടെ പ്രാദേശിക ഓഫിസിനെ സമീപിച്ചാലും ഇടപാട് വെബ്സൈറ്റുമായതിനാൽ അവർ കൈമലർത്തും.
നിസാര ലാഭം നോക്കി വ്യാജ വെബ്സൈറ്റിൽ ക്രെഡിറ്റ് കാർഡ് നമ്പറും ഒടിപിയും നൽകി ടിക്കറ്റെടുത്താൽ ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പ്രമുഖ വെബ് സൈറ്റുകളോട് സാമ്യമെന്നു തോന്നുംവിധം ഒന്നോ രണ്ടോ അക്ഷരം മാറ്റി വെബ്സൈറ്റ് നിർമിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല