സിനിമാതാരങ്ങളുടെ പേരില്‍ ഓണ്‍ലൈന്‍ രംഗത്ത് വ്യാജന്‍മാര്‍ വിലസുന്നത് അത്ര പുതുമയുള്ള കാര്യമല്ല. യുവതാരങ്ങളാണ് ഇത്തരം നെറ്റിസണ്‍സിന്റെ വികൃതിയ്ക്ക് കൂടുതല്‍ ഇരയാവുന്നത്. യുവനടന്‍ പൃഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ട്വിറ്ററില്‍ തനിയ്ക്ക് ഒരു വ്യാജന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു.
തന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി തന്നെ പറ്റിയുള്ള വിവരങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്യുന്നു. വളരെയധികം ആളുകള്‍ അയാളെ ഫോളൊ ചെയ്യുന്നു. അതിനു ശേഷംാണ് ലയണ്‍ഹാര്‍ട്ട് എന്ന പേരില്‍ താന്‍ ഒരു ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയതെന്നും പൃഥ്വി പറഞ്ഞിരുന്നു.
അടുത്തിടെ തല്‍തസമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനും വ്യാജന്‍ പാരയായിരിക്കുന്നു. തന്റെ പേരില്‍ ഒരു ഫേസ്ബുക്ക് വ്യാജന്‍ ഉള്ളത് അടുത്തിടെയാണ് ശ്രദ്ധയില്‍പെട്ടതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.
കൃഷ്ണന്‍ മുകുന്ദന്‍, ഉണ്ണി മുകുന്ദന്‍ എന്നീ പേരുകളില്‍ തുടങ്ങിയിരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ തന്റെ അഭിപ്രായമെന്ന നിലയില്‍ പല പോസ്റ്റുകളും പരക്കുന്നത് താരത്തെ വെട്ടിലാക്കിയിരിക്കുകയാണ്. അടുത്തിടെ ചാപ്പകുരിശ് എന്ന ചിത്രത്തെ കുറിച്ച് വ്യാജന്‍ ചില വിമര്‍ശനങ്ങള്‍ നടത്തുകയുണ്ടായി.
അതുകണ്ട ചിത്രത്തിന്റെ സംവിധായകന്‍ ഉണ്ണി മുകുന്ദനെ വിളിച്ച് കാര്യം തിരക്കിയത്രേ. അപ്പോള്‍ മാത്രമാണ് വ്യാജന്‍ വരുത്തി വയ്ക്കുന്ന വിനയെ കുറിച്ച് നടന്‍ അറിഞ്ഞത്. എന്തായാലും തനിയ്ക്ക് ഫേസ്ബുക്കില്‍ ഇപ്പോള്‍ അക്കൗണ്ടില്ലെന്നാണ് ഉണ്ണി മുകുന്ദന് മലയാളി പ്രേക്ഷകരോട് പറയാനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല