സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ മതിയായ രേഖകളോ അനുമതിയോ ഇല്ലാതെ 23 സര്‍വകലാശാലകളും 279 സാങ്കേതിക വിദ്യാദ്യാസ സ്ഥാപനങ്ങളും, യുജിസിയുടെ പട്ടിക പുറത്ത്. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി യുജിസി പുറത്തുവിട്ട 23 വ്യാജന്മാരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാര്‍ ഉത്തര്‍പ്രദേശിലാണ്. 9 വ്യാജ സര്‍വ്വകലാശാലകളാണ് ഉത്തര്‍പ്രദേശില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നത്. ദില്ലിയില്‍ ഏഴ്, ബംഗാളില്‍ രണ്ട്, ഓഡിഷയില്‍ രണ്ട്, എന്നിങ്ങനെയുള്ള പട്ടികയോടൊപ്പം കേരളം, കര്‍ണാടക, മഹാരാഷ്ട്ര,ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ വ്യാജ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളെ സംബന്ധിച്ച വിശദാംശങ്ങളുമുണ്ട്.
വ്യാജ സര്‍വകലാശാലകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂല്യമുണ്ടാകില്ല. തുടര്‍പഠനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് തിരിച്ചടിയാകും. വ്യാജ സര്‍വകലാശാലകളെയും സ്ഥാപനങ്ങളുടേയും വിവരം ഓരോ സംസ്ഥാനങ്ങള്‍ക്കും യുജിസി കൈമാറി നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത അധ്യായന വര്‍ഷം ഇത്തരം വ്യാജ സ്ഥാപനങ്ങളില്‍ പ്രവേശനം നടത്തരുതെന്നും വ്യാജ സ്ഥാപനങ്ങള്‍ക്ക് യുജിസി നിര്‍ദേശം നല്‍കി.
ഈ സ്ഥാപനങ്ങളുടെ പട്ടിക ഉടന്‍ മാധ്യമങ്ങളില്‍ പ്രസീദ്ധീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രവും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ അംഗീകാരമില്ലാത്ത സര്‍വകലാശാലയുടെ പട്ടിക യുജിസിയുടെയും, സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക എഐസിടിഇ യുടെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല