സ്വന്തം ലേഖകന്‍: വ്യാജ വിവാഹത്തിലൂടെ വിസ, ബ്രിട്ടന്‍ നാടുകടത്തിയ ഇന്ത്യന്‍ യുവതിക്ക് ബ്രിട്ടനിലേക്ക് മടങ്ങാന്‍ അനുമതി. ഇതോടെ യുവതിക്ക് പിതാവിനൊപ്പം ബ്രിട്ടനില്‍ കഴിയുന്ന ഒമ്പതു വയസുള്ള മകനെ കാണാനും വഴിയിരുങ്ങും. മകനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെയ്യ് യുവതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ലോര്‍ഡ് ജസ്റ്റിസ് അണ്ടര്‍ഹില്ലിന്റെ ഉത്തരവ്. നിയമപരമായ കാരണങ്ങളാല്‍ യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2002ല്‍ സന്ദര്‍ശക വിസയിലാണ് യുവതി യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് ഇവര്‍ വ്യാജ വിവാഹത്തിലൂടെ പിആര്‍ നേടാന്‍ ശ്രമിക്കുകയായിരുന്നു. ഈ ലക്ഷ്യത്തോടെ ബ്രിട്ടിഷ് പൗരനെ വിവാഹം ചെയ്‌തെങ്കിലും അധികൃതര്‍ പിടികൂടിയതിനെ തുടര്‍ന്ന് പദ്ധതി പാളി. 2003 ല്‍ ഇന്ത്യയിലേക്ക് മടങ്ങ്‌നിയ യുവതി 2005 ല്‍ വ്യാജ വിസയില്‍ വീണ്ടും ബ്രിട്ടനിലെത്തി.
ആ വരവില്‍ നിയമപരമായി ഒരു ബ്രിട്ടീഷുകാരനെ വിവാഹം കഴിക്കുകയും 2006 ല്‍ മകന്‍ ജനിക്കുകയും ചെയ്തു. 2007 ല്‍ ഇതേ വ്യാജ വിസ ഉപയോഗിച്ച് ഇന്‍ഡേഫനിറ്റ് ലീവ് ടു റിമെയിന്‍ നേടുകയും ചെയ്തു. എന്നാല്‍ വ്യാജ വിസയില്‍ ബ്രിട്ടിനിലെത്തിയെന്ന് ആരോപിച്ച് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കുകയുയ്മ് 2009 ല്‍ ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്യുകയായിരുന്നു.
നേരത്തെ യുവതിക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു എങ്കിലും ഹോം സെക്രട്ടറി തെരേസാ മേയ് ഇതിനെതിരേ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് യുവതിക്ക് മടങ്ങിവരാനായില്ല. കഴിഞ്ഞ ദിവസം തെരേസാ മേയുടെ വാദം ജഡ്ജി തള്ളിയതോടെയാണ് യുവതിക്ക് തന്റെ മകനെ കാണാന്‍ വഴി തുറന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല