1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2022

സ്വന്തം ലേഖകൻ: ലീവ് എടുക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയ പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് ബഹ്റെെൻ. ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ സമർപ്പിക്കാൻ വേണ്ടിയാണ് സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ രേഖയുണ്ടാക്കിയ കേസില്‍ ഇയാള്‍ മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നു. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. അതിന് ശേഷം നാടുകടത്തണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

പ്രവാസി യുവാവിന് 28 വയസ്സുണ്ട്. കസ്റ്റഡിയിൽ ഇരുന്നപ്പോൾ കോടതി നടപടികളിൽ സഹകരിക്കാൻ ഇയാൾ തയ്യാറായില്ലെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ബഹ്റെെനിലെ പ്രാദേശിക മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കേസിന്റെ മറ്റു നടപടികളുമായി മുന്നോട്ട് പോകാൻ തനിക്ക് താത്പര്യമില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ വിദേശി ആരാണെന്ന വിവരം ബഹ്റെെൻ അധികൃതർ പുറത്തുവിട്ടിട്ടില്ല.

2019 മുതല്‍ 2020 വരെയുള്ള സമയത്താണ് യുവാവ് വ്യാജ രേഖകൾ നിർമ്മിച്ച് ജോലി ചെയ്യുന്ന കമ്പനിയിൽ ഹാജറാക്കിയത്. കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതിക്കെതിരെ നിരവധി പേർ സാക്ഷി പറയാൻ വേണ്ടി കോടതിയിൽ എത്തിയിരുന്നു. കമ്പനിയിൽ ജോലി ചെയ്തിരുന്ന ഹ്യൂമണ്‍ റിസോഴ്‍സസ് വിഭാഗത്തിലെ ജോലിക്കാരും യുവാവിന് എതിരെ സാക്ഷി പറയാൻ വേണ്ടി കോടതിയിൽ എത്തിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഇദ്ദേഹം കമ്പനിയിൽ സമർപ്പിച്ച രേഖകൾ എല്ലാം പരിശേധിച്ചു. തുടർന്ന് സാക്ഷി പറയാൻ വേണ്ടി കോടതിയിൽ എത്തിയിരുന്നു.

അതേസമയം, കൊവിഡ് മുക്തി നിരക്കിൽ ഒന്നാ സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ബഹ്റെെൻ. നിക്കേയി കൊവിഡ് രോഗമുക്തി സൂചിക പുറത്തുവിട്ട കണക്കിൽ ആണ് ബഹ്റെെൻ ഒന്നാ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 78 പോയന്‍റാണ് ബഹ്റെെന് ലഭിച്ചിരിക്കുന്നത്. കൊവിഡ് പിടിച്ചുകൊട്ടൻ രാജ്യത്ത് വലിയ ഒരുക്കങ്ങൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. രോഗപ്രതിരോധത്തിന് രാജ്യം സ്വീകരിച്ച നടപടികൾ എല്ലാം വലിയ വിജയം ആയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.