1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2024

സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ വന്നവർ വീസ കാലാവധി കഴിഞ്ഞും (ഓവർസ്റ്റേ) രാജ്യത്തു തുടർന്നാൽ, അവരെ കരിമ്പട്ടികയിൽ പെടുത്തുമെന്നും നാടുകടത്തുമെന്നും പറഞ്ഞുള്ള സമൂഹ മാധ്യമ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.

സന്ദർശക വീസാ പരിധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും നിശ്ചിത തുക ഫൈൻ നൽകണം എന്നതാണ് നിലവിലെ വ്യവസ്ഥ. നിയമത്തിൽ പുതുതായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നിരിക്കെ, തെറ്റായ പ്രചാരണം ശരിയല്ലെന്നും അധികൃതർ വിശദീകരിച്ചു. വാർത്തകൾക്ക് ഔദ്യോഗിക വാർത്താ സ്രോതസുകളെ വേണം അവലംബിക്കാനെന്നും ദുബൈ എമിഗ്രേഷൻ അധികൃതർ കൂട്ടിച്ചേർത്തു.

ജിഡിആർഎഫ്എയുടെ പേരിൽ നടത്തുന്ന ഈ പ്രചാരണത്തിന് അടിസ്ഥാനമില്ല. ചില ട്രാവൽ ഏജൻസികൾ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ വിഡിയോ അടക്കം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് ജിഡിആർഎഫ്എയുടെ വിശദീകരണം. ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും വീസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 എന്ന നമ്പരിൽ വിളിക്കാമെന്നും ജിഡിആർഎഫ്എ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.