
സ്വന്തം ലേഖകൻ: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന അഭ്യൂഹങ്ങൾ മകൻ വിജയ് യേശുദാസ് നിഷേധിച്ചു. യേശുദാസ് അമേരിക്കയിൽത്തന്നെയാണുള്ളതെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും കുടുംബം വ്യക്തമാക്കി.
ആരോഗ്യനില മോശമായതിനെത്തുടർന്ന് യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വ്യാഴാഴ്ച രാവിലെയാണ് സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നത്. ചില ഓൺലൈൻ മാധ്യമങ്ങളിൽ ഇതു വാർത്തയാവുകയും ചെയ്തു.
എങ്ങനെയാണ് ഇത്തരമൊരു വാർത്ത വന്നതെന്ന് അറിയില്ലെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകരോട് വിജയ് യേശുദാസ് പറഞ്ഞു. ജനുവരി 10-നാണ് യേശുദാസ് അമേരിക്കയിൽ വെച്ച് 85-ാം പിറന്നാൾ ആഘോഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല